2027-odi-world-cup-probable-squad-bhuvneshwar-kumar-sanju-samson
  • യശസ്വിയും രവീന്ദ്ര ജഡേജയും ഷമിയും ടീമില്‍ ഇടം പിടിക്കാനും പുറത്തിരിക്കാനും സാധ്യതയുണ്ടെന്ന് പറയുമ്പോള്‍ ഭുവനേശ്വര്‍ കുമാറിന് ടീമില്‍ ഇടം കിട്ടുമെന്ന് അശ്വിന്‍

2027ലെ ഏകദിന ലോകകപ്പ് ടീമില്‍ രോഹിതും വിരാട് കോലിയും ഉണ്ടാകുമോ എന്നതിന് പുറമെ പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ട് ആര്‍. അശ്വിന്‍. ബിസിസിഐ സാധ്യത പട്ടിക തയാറാക്കുന്നതിനിടെയാണ് അശ്വിന്‍ തന്‍റെ പട്ടിക പുറത്തുവിട്ടത്. ലോകകപ്പിനുള്ള ടീമില്‍ സഞ്ജുവും, റിഷഭ് പന്തും,വൈഭവ് സൂര്യവംശിയും അഭിഷേക് ശര്‍മയും എന്തായാലും ഉണ്ടാവില്ലെന്നാണ് മുന്‍ സൂപ്പര്‍ താരം പറയുന്നത്. യശസ്വിയും രവീന്ദ്ര ജഡേജയും ഷമിയും ടീമില്‍ ഇടം പിടിക്കാനും അല്ലാതാകാനും സാധ്യതയുണ്ടെന്ന് പറയുമ്പോള്‍ ഭുവനേശ്വര്‍ കുമാറിന് ടീമില്‍ ഇടം കിട്ടുമെന്ന് അശ്വിന്‍ ഉറപ്പിച്ച് പറയുന്നു. ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫൊ പങ്കുവച്ച വിഡിയോയിലാണ് അശ്വിന്‍ തന്‍റെ അഭിപ്രായങ്ങള്‍ പങ്കുവച്ചത്. 

'ഭുവിയുമായി ഞാന്‍ സംസാരിച്ചിരുന്നു. അദ്ദേഹം എന്തായാലും ടീമിലുണ്ടാകും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും, വിജയ് ഹസാരെയും ഭുവിയെ ഇറക്കൂ, ദക്ഷിണാഫ്രിക്കയില്‍ ഭുവിയെ ഇന്ത്യയ്ക്ക് ആവശ്യമാണ്'- അശ്വിന്‍ വ്യക്തമാക്കി.  ടീമില്‍ ഉറപ്പായും ഇടം കിട്ടുമെന്ന് അശ്വിന്‍ പറയുന്ന താരങ്ങള്‍ ഇവരാണ്: ശുഭ്മന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍,കെ.എല്‍.രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹര്‍ഷിദ് റാണ, ഭുവനേശ്വര്‍ കുമാര്‍

സാധ്യത: യശസ്വി ജയ്സ്വാള്‍, റുതുരാജ് ഗെയ്ക്ക്​വാദ്, വരണ്‍ ചക്രവര്‍ത്തി, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ

ടീമില്‍ ഇടമില്ലാത്തവര്‍: സഞ്ജു സാംസണ്‍, റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, രവി ബിഷ്ണോയ്, ശിവം ദുബെ, പ്രിന്‍സ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍.

ദക്ഷിണാഫ്രിക്കയില്‍ കളിച്ച 13 രാജ്യാന്തര മല്‍സരങ്ങളില്‍ നിന്നായി 19 വിക്കറ്റുകളാണ് ഭുവനേശ്വര്‍ കുമാര്‍ നേടിയിട്ടുള്ളത്. 24 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയതാണ് ഏറ്റവും മികച്ച പ്രകടനം. ഐപിഎല്‍ കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കായി മിന്നും പ്രകടനമാണ് ഭുവി പുറത്തെടുത്തത്. 16 മല്‍സരങ്ങളില്‍ നിന്നായി 28 വിക്കറ്റുകളാണ് ഭുവി നേടിയത്. 121 ഏകദിനങ്ങളില്‍ നിന്നായി 35.11 ശരാശരിയില്‍ 141 വിക്കറ്റുകളാണ് താരത്തിന്‍റെ സമ്പാദ്യം. എല്ലാ ഫോര്‍മാറ്റുകളിലെയും രാജ്യാന്തര മല്‍സരങ്ങളില്‍ നിന്ന് 294 വിക്കറ്റുകളും ഭുവനേശ്വര്‍ കുമാര്‍ നേടിയിട്ടുണ്ട്. 

ENGLISH SUMMARY:

Indian off-spinner R. Ashwin has sparked fresh discussions regarding India's probable squad for the 2027 ICC Men's Cricket World Cup by releasing his personal list of selections. Ashwin firmly backed veteran fast bowler Bhuvneshwar Kumar to make the squad for the tournament in South Africa, citing his exceptional recent form and experience. Meanwhile, his notable omissions included star wicketkeeper-batters Sanju Samson and Rishabh Pant, alongside young talents like Vaibhav Suryavanshi and Abhishek Sharma. The predicted squad features established names such as Rohit Sharma, Virat Kohli, and Jasprit Bumrah, while players like Yashasvi Jaiswal and Mohammed Shami are placed in the probable contention category.