sanju-samson

യു.എ.ഇയിലെ പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ അൽ അൻസാരി എക്സ്ചേഞ്ചിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ പ്രഖ്യാപിച്ചു. ദുബായിലെ അൽ അൻസാരി ഫിനാൻഷ്യൽ സർവീസസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പങ്കാളിത്ത കരാർ ഔദ്യോഗികമായി ഒപ്പുവെച്ചത്.

യു.എ.ഇയിലെയും രാജ്യാന്തര തലത്തിലെയും ക്രിക്കറ്റ് ആരാധകരിലേക്ക് സ്ഥാപനത്തിന്റെ വിശ്വസ്ത സേവനവും മികച്ച ഉപഭോക്തൃ അനുഭവവും കൂടുതൽ ശക്തമായി എത്തിക്കുകയാണ് ഈ കൂട്ടുകെട്ടിലൂടെ ലക്ഷ്യമിടുന്നത്.

കരാർ പ്രകാരം അടുത്ത ഒരു വർഷക്കാലം അൽ അൻസാരി എക്സ്ചേഞ്ചിന്റെ വിവിധ പ്രൊമോഷണൽ, മാർക്കറ്റിംഗ് ക്യാമ്പെയ്‌നുകളിൽ സഞ്ജു സാംസൺ സജീവ സാന്നിധ്യമാകും. വർഷങ്ങളായി വിശ്വസ്ത സേവനം നൽകുന്ന അൽ അൻസാരി എക്സ്ചേഞ്ചിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സഞ്ജു പ്രതികരിച്ചു.

വരും ദിവസങ്ങളിൽ യു.എ.ഇയിലുടനീളമുള്ള അൽ അൻസാരിയുടെ ശാഖകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും സഞ്ജു സാംസൺ അണിനിരക്കുന്ന പുതിയ പരസ്യ ക്യാമ്പെയ്‌നുകൾ പുറത്തിറങ്ങും. ചടങ്ങിൽ ഗ്രൂപ്പ് സി.ഇ.ഒ റാഷിദ് എ. അൽ അൻസാരി ഉൾപ്പെടെ സ്ഥാപനത്തിന്റെ മുതിർന്ന മാനേജ്‌മെന്റ് പ്രതിനിധികൾ പങ്കെടുത്തു.

sanju-samson-al-ansari-exchange-ambassador:

Sanju Samson has been announced as the new brand ambassador for Al Ansari Exchange, a prominent financial services institution in the UAE. This partnership aims to strengthen the institution's reliable services and customer experience reach among cricket fans in the UAE and internationally.