ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരിന് 43 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെംഗളൂർ മൂന്ന് വിക്കറ്റിന് 250 റൺസെടുത്തു. ക്രീസിലെത്തിയ അഞ്ച് ബാറ്റ്സ്മാൻമാരും ബാംഗ്ലൂരിനായി തിളങ്ങി. പുറത്താകാതെ 25 പന്തിൽ 70 റൺസ് നേടിയ ടിം ഡേവിഡാണ് ടോപ് സ്കോറർ. ദേവ്ദത്ത് പടിക്കൽ 50-ഉം, രജത് പാട്ടീദാർ 48-ഉം ഫിൽ സാൾട്ട് 46-ഉം വിരാട് കോലി 28-ഉം റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തിയ സഞ്ജു സാംസൺ ഒൻപത് റൺസിന് പുറത്തായി.