ഐപിഎല്ലില്‍ ചെന്നൈയ്‌‌ക്കെതിരെ രാജസ്ഥാന് എട്ടുവിക്കറ്റിന്റെ വമ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം പതിമൂന്നാം ഓവറില്‍ രാജസ്ഥാന്‍ മറികടന്നു.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ ഓപ്പണര്‍മാരായ സഞ്ജു സാംസണും ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്‍ക്വാദും ആറ് റണ്‍സ് വീതമെടുത്ത് പുറത്തായി. 43 റണ്‍സെടുത്ത ജയ്മി ഓവര്‍ടണിന്റെ ബാറ്റിങ് മികവാണ് ചെന്നൈയെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. 

Rajasthan Royals' South African cricket player Nandre Burger (L) celebrates after taking the wicket of Chennai Super Kings' Indian player Sanju Samson during the 2026 Indian Premier League (IPL) T20 match between Rajasthan Royals and Chennai Super Kings at the Barsapara Cricket Stadium in Guwahati on March 30, 2026. (Photo by BIJU BORO / AFP)

 

ഏഴ് ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനുവേണ്ടി വൈഭവ് സൂര്യവംശി 17 പന്തിൽ  52 റണ്‍സെടുത്തു. 15 പന്തില്‍ അർധസെഞ്ചറി നേടിയ വൈഭവ് സൂര്യവംശിയുടേയും 36 പന്തിൽ 38* റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്റേയും ബാറ്റിങ്ങാണ് രാജസ്ഥാന് അനായാസ വിജയം സമ്മാനിച്ചത്.

 

അർധസെഞ്ചറി നേടിയതിന് പിന്നാലെ വൈഭവിനെ അൻഷുൽ കാംബോജ് പുറത്താക്കി. പിന്നീടെത്തിയ ധ്രുവ് ജുറേൽ 9 പന്തിൽ 18 റണ്‍െസെടുത്തു. ജുറേലിന്റെ വിക്കറും അൻഷുൽ തന്നെയാണ് വീഴ്ത്തിയത്. നാലാമനായി ഇറങ്ങിയ ക്യാപ്റ്റൻ റിയാൻ പരാഗും (11 പന്തിൽ 14*) ജയ്‌സ്വാളും ചേർന്ന് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചു.

ENGLISH SUMMARY:

Rajasthan Royals registered a commanding 8-wicket victory over Chennai Super Kings in the IPL, thanks to a sensational knock by Vaibhav Suryavanshi. Chasing 128, Rajasthan completed the target in just 13 overs with ease. Chennai struggled with the bat, losing key players early despite a fighting 43 from Jamie Overton. Their batting collapse saw seven players failing to reach double digits. Vaibhav’s explosive 52 off 17 balls and Yashasvi Jaiswal’s steady unbeaten 38 powered Rajasthan to a comfortable win, highlighting their dominance in the match.