2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ മീരാഭായ് ചാനുവിന്. വനിതകളുടെ 48 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിങ്ങിൽ ആകെ 190 കിലോഗ്രാം ഉയർത്തി പുതിയ ഗെയിംസ് റെക്കോർഡോടെയാണ് താരത്തിന്റെ മെഡൽ നേട്ടം. ക്ലീൻ ആൻഡ് ജെർക്കിൽ 105 കിലോഗ്രാം വിജയകരമായി ഉയർത്തിയാണ് താരം തന്റെ തുടർച്ചയായ മൂന്നാം കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ സ്വന്തമാക്കിയത്. സ്നാച്ച് റൗണ്ടിൽ 85 കിലോഗ്രാം ഉയർത്തിയാണ് റെക്കോർഡിട്ടത്. ആകെ 190 കിലോ.
2018, 2022 ഗെയിംസുകളിലും മീരാഭായ് ചാനു സ്വർണ മെഡൽ നേടിയിരുന്നു. കോമൺവെൽത്ത് ഗെയിംസിൽ തുടർച്ചയായി മൂന്ന് വ്യക്തിഗത സ്വർണ മെഡലുകൾ നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമാണ് മീരാഭായ് ചാനു. സുശീൽ കുമാർ (2010, 2014, 2018), വിനേഷ് ഫോഗട്ട് (2014, 2018, 2022) എന്നിവരാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചവർ.
60 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിങ്ങില്‍ ഋഷികാന്ത സിങ്ങിന് വെള്ളി നേടി. 148 കിലോ ഉയര്‍ത്തിയാണ് വെള്ളി നേടിയത്. സ്വര്‍ണം നേടിയ മലേഷ്യയുടെ ബിന്‍ കാസ്ദാന്‍ 152 കിലോ ഉയര്‍ത്തി. മണിപ്പുര്‍ സ്വദേശിയായ ഋഷികാന്ത സിങ് ഗെയിംസ് റെക്കോഡോടെയാണ് വെള്ളി നേടിയത്. അതിനിടെ, നീന്തലില്‍ 4 ഗുണം 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ റിലെയില്‍ ഇന്ത്യന്‍ പുരുഷന്‍മാര്‍ ഫൈനലിലെത്തി.