സഞ്ജു സാംസണെ സ്വന്തമാക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ്. ലേലത്തിന് മുന്‍പേ താരകൈമാറ്റത്തിലൂടെ സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ശ്രമം. കെ.എല്‍.രാഹുലിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും നീക്കം തുടങ്ങി.
സഞ്ജു സാംസണെ സ്വന്തമാക്കാനുള്ള റേസിലേക്ക് ഡല്‍ഹി ക്യാപിറ്റല്‍സും. 2026 ഐപിഎൽ ലേലത്തിന് മുൻപ്, തന്നെ ടീമിൽനിന്ന് 'റിലീസ്' ചെയ്യണമെന്ന് സഞ്ജു രാജസ്ഥാൻ ടീമിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിനു മുൻപ് 18 കോടി രൂപയ്ക്കു സഞ്ജുവിനെ ടീമിൽ നിലനിർത്തിയ രാജസ്ഥാൻ, താരവുമായി 2 വർഷത്തെ കരാർ കൂടി ബാക്കിയുണ്ട്. മറ്റൊരു താരത്തെ രാജസ്ഥാന് കൈമാറി സഞ്ജുവിനെ സ്വന്തമാക്കുകയാണ് ഡല്‍ഹിയുടെ ലക്ഷ്യമെങ്കിലും ആരെ കൈമാറുമെന്നതിലാണ് തീരുമാനമാകാത്തത്.
കെ.എല്‍.രാഹുലാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്റ്റാര്‍ പ്ലെയര്‍. അതേസമയം രാഹുലിനെ സ്വന്തമാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നീക്കം ആരംഭിച്ചു. ആരാകണം ക്യാപ്റ്റന്‍, ഓപ്പണര്‍ തുടങ്ങിയ കൊല്‍ക്കത്തയുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാകും കെ.എല്‍.രാഹുല്‍. അടുത്തമാസം 15നകം നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ഫ്രാഞ്ചൈസികള്‍ ഐപിഎലിന് കൈമാറണം. ഡിസംബര്‍ 15നകമായിരിക്കും താരലേലം.