ഐപിഎല്‍ കിരീടം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്. പഞ്ചാബ് കിങ്സിനെ 6 റണ്‍സിന് തോല്‍പ്പിച്ചാണ് ആര്‍സിബിയുടെ കന്നിക്കിരീടം. നീണ്ട പതിനെട്ട് സീസണിലെ കിരീട വരള്‍ച്ചയ്ക്കാണ് ഇതോടെ അന്ത്യമായത്. ക്രുനാല്‍പാണ്ഡ്യയും ഭുവനേഷ് കുമാരും ബെംഗളൂരുവിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. 43 റണ്‍സെടുത്ത കോലിയാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. 191 റണ്‍സ് പിന്തുടര്‍ന്ന ആര്‍സിബി 184 ല്‍ വീണു. 

Royal Challengers Bengaluru's Bhuvneshwar Kumar (R) celebrates with teammate Krunal Pandya after taking the wicket of Punjab Kings' Marcus Stoinis during the Indian Premier League (IPL) Twenty20 final cricket match between Royal Challengers Bengaluru and Punjab Kings at the Narendra Modi Stadium in Ahmedabad on June 3, 2025. (Photo by Arun SANKAR / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

Also Read: 'തിരക്കഥ പ്രകാരം ഐപിഎല്‍ കിരീടം ആര്‍സിബിക്ക്'; ഐപിഎല്‍ ഫൈനലിന് മുന്‍പ് ടീം ഹോട്ടലിലെത്തി ജയ്ഷാ 

പ്രിയാന്‍ഷ ആര്യയും പ്രഭ്സിമ്രാൻ സിങും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 43 റണ്‍സെടുത്തു. 24 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയാണ് ആദ്യം പുറത്തായത്. പിന്നീട് വന്ന ജോഷ് ഇംഗ്ലിസ്  സ്കോറിങിന് വേഗം നല്‍കി. ടീം സ്കോര്‍ 72 ല്‍ നില്‍കെയാണ് പ്രഭ്സിമ്രാൻ സിങ് (26) പുറത്തായത്. പിന്നീട് മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ സാധിക്കാത്തതാണ് പഞ്ചാബിന് തിരിച്ചടിയായത്. 

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഒരു റണ്‍സെടുത്ത് പുറത്തായി. 39 റണ്‍സെടുത്താണ് ഇംഗ്ലിസ് പുറത്തായത്. വാലറ്റത്ത് ശശാങ് സിങ് ആക്രമിച്ച് കളിച്ചെങ്കിലും (61 നോട്ടൗട്ട്) നേഹൽ വധേര (15),  മാര്‍കസ് സ്റ്റോനിസ് (6) എന്നിവര്‍ വേഗത്തില്‍ പുറത്തായത് പഞ്ചാബ് സ്വപ്നത്തിന് തടസമായി. 19-ാം ഓവറില്‍ 13 റണ്‍സും അവസാന ഓവറില്‍ 22 റണ്‍സ് നേടിയെങ്കിലും വിജയലക്ഷ്യത്തിന് ആറു റണ്‍സ് അകലെ ഇന്നിങ്സിന് അവസാനമായി. 

191 റണ്‍സാണ് ആര്‍സിബി നേടിയത്. അവസരം മുതലെടുത്ത പഞ്ചാബ് ബോളര്‍മാര്‍ ആധിപത്യം നേടുകയായിരുന്നു . ആര്‍സിബിക്കായി വിരാട് കോലി 43 റണ്‍സും രജത് പടിധാര്‍ 26 റണ്‍സും നേടി. മൂന്നു വിക്കറ്റ് വീതം നേടിയ അര്‍ഷ്ദീപ് സിങും കൈൽ ജാമിസനും പഞ്ചാബ് ബോളിങിനെ മികച്ചതാക്കി. ആദ്യ പന്തില്‍ വൈഡോടെയാണ് ബെംഗളൂരു അക്കൗണ്ട് തുറന്നത്. മൂന്നാം പന്തില്‍ അര്‍ഷദീപിനെ സിക്സറടിച്ച് ഫില്‍ സാല്‍ട്ട് മികച്ച തുടക്കം നല്‍കി. ആദ്യ ഓവറില്‍ 13 റണ്‍സ് പിറന്നെങ്കിലും കൈൽ ജാമിസൺ ഫില്‍ സാള്‍ട്ടനെ പുറത്താക്കി. സാള്‍ട്ടന്‍റെ കൂറ്റന്‍ അടിക്കുള്ള ശ്രമം ശ്രേയസ് അയ്യരുടെ കയ്യിലൊതുങ്ങി. പിന്നീടെത്തി മായങ്ക് അഗര്‍വാളാണ് ആര്‍സിബിയുടെ സ്കോറിങ് ഉയര്‍ത്തിയത്. ആദ്യ ആറോവറിൽ ടീം സ്കോർ 55 കടന്നു. 

ആറോവറിലെ ആദ്യ പന്തിൽ ചഹലിൽ അ​ഗർവാളിനെ പുറത്താക്കി. പവർ പ്ലേയിൽ സ്കോറിങ് കുറഞ്ഞത് ടീമിന് തിരിച്ചടിയായി, 3.4 ഓവർ മുതൽ 5.3 ഓവർ വരെ ബൗണ്ടറി കണ്ടെത്താൻ ടീമിനായില്ല. ആദ്യ പത്ത് ഓവറിൽ 18 ഡോട്ട് ബൗളുകളാണ് പിറന്നത്. കോലി നേടിയത് ആകെ ഒരു ബൗണ്ടറിയും. മധ്യ ഓവറുകളിൽ ബാറ്റിങിൽ കോലിയുടെ മെല്ലെപോക്ക് ടീമിനെ ബാധിച്ചു. 

ക്യാപ്റ്റന്‍ രജത് പടിധാര്‍ മികച്ച തുടക്കം നല്‍കിയിരുന്നെങ്കിലും ജാമിസന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 16 പന്തില്‍ 26 റണ്‍സാണ് പടിധാര്‍ നേടിയത്. കോലി പുറത്തായ ശേഷം എത്തിയ ജിതേഷ് ശര്‍മയാണ് സ്കോറിങിന് കരുത്ത് നല്‍കിയത്. ജിതേഷ് ശര്‍മ രണ്ട് ബൗണ്ടറിയും രണ്ട് സിക്സറും സഹിതം പത്ത് പന്തില്‍ 24 റണ്‍സെടുത്തു. ലിവങ്സ്റ്റണ്‍ 15 പന്തില്‍ 25 റണ്‍സെടുത്തു. അടുത്തടുത്ത ഓവറില്‍ ഇരുവരും പുറത്തായതോടെ സ്കോറിങ് വീണ്ടും കുറഞ്ഞു. ജിതേഷ് ശര്‍മ 17.4 ഓവറില്‍ പുറത്താകുമ്പോള്‍ 171 റണ്‍സായിരുന്നു ടീം സ്കോര്‍. പിന്നീടുള്ള 14 പന്തില്‍ 19 റണ്‍സാണ് ആര്‍സിബി നേടിയത്. 

19-ാം ഓവറില്‍ റോമാറിയോ ഷെപ്പോര്‍ഡിന്‍റെ കരുത്തില്‍ 14 റണ്‍സ് നേടിയെങ്കിലും അര്‍ഷദീപ് എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് റണ‍്‍സാണ് പഞ്ചാബ് വഴങ്ങിയത്. 

ENGLISH SUMMARY:

Royal Challengers Bengaluru clinched their first-ever IPL title by defeating Punjab Kings by a narrow margin. Ending an 18-season title drought, RCB was powered by top-scorer Virat Kohli and key bowling performances from Krunal Pandya and Bhuvneshwar Kumar, who took three wickets each. A historic night for Bengaluru fans.

Google trending topic: RCB