ഐപിഎല്‍ ഫൈനല്‍ നടക്കുന്നത് കഴിഞ്ഞ ദിവസം മഴ തിമിര്‍ത്ത് െപയ്ത് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ്. മണ്‍സൂണ്‍ എത്തിയ അഹമ്മദാബാദില്‍ മല്‍സരത്തിന് മഴ ഭീഷണിയാകുന്നുണ്ട്. ടോസിന്‍റെ സമയത്ത് ആകാശം ശാന്തമാണ്. ടോസ് നേടിയ പഞ്ചാബ് കിങ്സ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയും ചെയ്തു.
ഐപിഎല്‍ ക്വാളിഫയറില്‍ നിന്നും വ്യത്യസ്തമായി ഫൈനലിന് റിസര്‍വ് ദിനം അനുവദിച്ചിട്ടുണ്ട്. ഇന്ന് മല്‍സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ജൂണ്‍ നാലിന് ഫൈനല്‍ നടത്തും. മത്സരം ആരംഭിച്ച് പിന്നീട് പൂർത്തിയാകാത്ത സാഹചര്യത്തിലാണെങ്കില്‍ നിർത്തിവച്ച് അടുത്ത ദിവസം പുനരാരംഭിക്കും.
രണ്ട് ദിവസങ്ങളിലും പന്തെറിയാന്‍ സാധിക്കാത്ത തരത്തില്‍ മഴ പെയ്താൽ ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നേടുന്ന ടീമിന് ട്രോഫി ലഭിക്കും. അതായത് കിരീടം പഞ്ചാബ് കിങ്സ് ജേതാക്കളാകും.
സീസണിൽ പഞ്ചാബ് കിങ്സിനും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനും 19 പോയിന്റ് വീതമാണുള്ളത്. 14 കളിയിൽ നിന്ന് ഇരു ടീമും നേടിയത് ഒൻപത് ജയം വീതം. നെറ്റ്റൺറേറ്റിലെ നേരിയ മുൻതൂക്കമാണ് ഇവിടെ പഞ്ചാബ് കിങ്സിനെ തുണയ്ക്കുക.
2023 ല്‍ അഹമ്മദാബാദില്‍ ഫൈനല്‍ നടന്ന സമയത്ത് ആദ്യ ദിവസം മഴ മല്‍സരം മുടക്കിയിരുന്നു. മേയ് 28 ന് നിശ്ചയിച്ച മല്‍സരത്തില്‍ പന്തെറിയാന്‍ സാധിക്കാത്ത തരത്തിലായിരുന്നു മഴ. മല്‍സരം റിസര്‍വ് ദിനത്തിലേക്ക് മാറ്റിയെങ്കിലും മഴ വന്നു. രണ്ടാം ഇന്നിങ്സ് 15 ഓവറാക്കി ചുരുക്കിയാണ് മല്‍സരം പൂര്‍ത്തിയാക്കിയത്.