New Delhi: Delhi Capitals Faf du Plessis returns to pavilion after his dismissal by Gujarat Titans' Arshad Khan during an Indian Premier League (IPL) 2025 T20 cricket match between Delhi Capitals and Gujarat Titans, at the Arun Jaitley Stadium, in New Delhi, Sunday, May 18, 2025. (PTI Photo/Ravi Choudhary) (PTI05_18_2025_000409B) *** Local Caption ***
ഐപിഎല്‍ ചരിത്രത്തില്‍ നാണക്കേടിന്‍റെ റെക്കോര്‍ഡുകളുമായാണ് പ്ലേ ഓഫ് കാണാതെ ഡല്‍ഹി കാപിറ്റല്‍സ് മടങ്ങുന്നത്. അഞ്ച് തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനോട് 21–ാം തവണയാണ് ഡല്‍ഹി പരാജയപ്പെടുന്നത്. 24 തവണ മുംബൈയോട് തോറ്റ കൊല്‍ക്കത്തയാണ് നാണക്കേടിന്‍റെ ഈ പട്ടികയില്‍ ഒന്നാമത്. ചെന്നൈ സൂപ്പര്‍ കിങ്സിനെയും 21 തവണ മുംബൈ ഇന്ത്യന്‍സ് തോല്‍പ്പിച്ചിട്ടുണ്ട്.
Mumbai: Mumbai Indians' players celebrates the dismissal of Delhi Capitals' Faf du Plessis during the Indian Premier League (IPL) 2025 cricket match between Mumbai Indians and Delhi Capitals at the Wankhede Stadium, in Mumbai, Wednesday, May 21, 2025. (PTI Photo/Kunal Patil) (PTI05_21_2025_000433B)
സീസണിലെ ആദ്യ നാല് മല്‍സരവും ജയിച്ച ശേഷം പ്ലേ ഓഫ് നഷ്ടപ്പെടുത്തുന്ന ആദ്യ ടീമെന്ന നാണക്കേടും ഡല്‍ഹിക്ക്. 59 റണ്‍സിന് ഡല്‍ഹിയെ തോല്‍പ്പിച്ച മുംബൈ നാലാമത്തെ ടീമായി പ്ലേ ഓഫില്‍ കടന്നു. ഗുജറാത്ത് ടൈറ്റന്‍സ്, ബെംഗളൂരു, പഞ്ചാബ് എന്നിവരാണ് മറ്റ് ടീമുകള്‍.
ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. പുറത്താവാതെ 43 പന്തില്‍ 73 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനമാണ് മുംബൈയ്ക്ക് പൊരുതാനാവുന്ന സ്കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങിറങ്ങിയ ഫാഫ് ഡുപ്ലസിസിനും സംഘവും 18.2 ഓവറില്‍ 121 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ബുമ്രയും സാന്‍റ്നറും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജയത്തോടെ 16 പോയിന്‍റ് നേടിയാണ് മുംബൈ പ്ലേ ഓഫിലേക്ക് കടന്നത്. ഒരു മല്‍സരം കൂടി മാത്രം ശേഷിക്കുന്ന ഡല്‍ഹിക്ക് 13 പോയിന്‍റുകളാണ് ഉള്ളത്.
Cricket - Indian Premier League - IPL - Mumbai Indians v Delhi Capitals - Wankhede Stadium, Chennai, India - May 21, 2025 Delhi Capitals' Mustafizur Rahman celebrates with Faf du Plessis and Mukesh Kumar after taking the wicket of Mumbai Indians' Rohit Sharma, caught out by Abishek Porel REUTERS/Francis Mascarenhas
ഫീല്‍ഡിലും ബാറ്റിങിലും മികച്ച് നിന്നുവെന്നും അവസാനത്തെ രണ്ട് ഓവറുകളാണ് കളി കൈവിടാന്‍ കാരണമെന്നും ഫാഫ് ഡുപ്ലസിസ് പറഞ്ഞു. അക്സര്‍ പട്ടേല്‍ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് പുറത്തിരുന്നതും സ്റ്റാര്‍കിന്‍റെ അഭാവവും പ്രകടമായിരുന്നുവെന്നും അക്സറുണ്ടായിരുന്നുവെങ്കില്‍ കളിയുടെ ഫലം മറ്റൊന്നായേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയ പ്രതീക്ഷയോടെയാണ് ഡല്‍ഹി സീസണ്‍ ആരംഭിച്ചത്. ആദ്യപാദത്തില്‍ എട്ടില്‍ ആറു മല്‍സരങ്ങളിലും ഉജ്വല ജയം. പക്ഷേ രണ്ടാംപാദത്തിലേക്ക് കടന്നപ്പോള്‍ നാല് തോല്‍വികള്‍, പിന്നാലെ ഒരു കളി ഉപേക്ഷിക്കേണ്ടിയും വന്നതോടെ ഡല്‍ഹിക്ക് പുറത്തേക്കുള്ള വഴി തുറക്കുകയായിരുന്നു.