Image Credit: instagram/aakratiiiiii
കളിക്കളത്തില്‍ മിന്നും താരമായ അഭിഷേക് ശര്‍മ പുറത്ത് പലപ്പോഴും വിവാദങ്ങളുടെ തോഴനാണ്. മുന്‍കാമുകയും മോഡലുമായ ടാനിയ സിങ് ജീവനൊടുക്കിയതിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ ഒന്നടങ്ങി വന്നപ്പോഴാണ് അഭിഷേകിന്‍റെ പേര് വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ ചൂടന്‍ ചര്‍ച്ചയാകുന്നത്. ഐപിഎല്‍ പ്ലേയര്‍ എക്സ്പോസ് ട്രെന്‍ഡിലാണ് ഇപ്പോള്‍ അഭിഷേകിന്‍റെ പേര് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഭിഷേക് ഇന്‍സ്റ്റഗ്രാമില്‍ അയച്ച മെസേജ് എന്ന പേരിലാണ് യുവതി സ്ക്രീന്‍ഷോട്ട് പങ്കുവച്ചത്. സ്ക്രീന്‍ഷോട്ടിന്‍റെ ആധികാരികത ഉറപ്പിക്കാനായിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.
'2026 പുരുഷന്‍മാരെ തുറന്ന് കാട്ടാനുള്ള വര്‍ഷ'മാണെന്ന് പറഞ്ഞാണ് അഭിഷേകിന്‍റെ ചാറ്റ് ആകൃതി എന്ന യുവതി കുറിച്ചത്. തനിക്ക് അയച്ച സന്ദേശമല്ലെന്നും മറ്റൊരു പെണ്‍കുട്ടിക്കാണ് അയച്ചതെന്നും യുവതി വിശദീകരിക്കുന്നു. ചാറ്റില്‍ ' നല്ല പോസ്റ്റുകളാണെന്നും,നാട് എവിടെയാണെന്നും അഭിഷേക് ചോദിക്കുന്നുണ്ട്. കാണാന്‍ താല്‍പര്യമുണ്ടോ? ഉണ്ടെങ്കില്‍ ഹോട്ടലിലേക്ക് വരൂവെന്നും അവിടെ നിന്ന് കൊല്‍ക്കത്തയ്ക്ക് പോകാമെന്നും അഭിഷേക് പറഞ്ഞതായാണ് ചാറ്റിലുള്ളത്. യുവതിയോട് ഫൊട്ടോ ആവശ്യപ്പെടുന്ന താരം വയസും ചോദിക്കുന്നുണ്ട്.
എന്നാല്‍ ഇത് വാസ്തവമാണെന്ന് കരുതാന്‍ വയ്യെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം പോസ്റ്റുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്. എഡിറ്റഡാണ് ചാറ്റെന്നും മൊത്തത്തില്‍ വ്യാജമാണെന്ന് പറയുന്നവരുമുണ്ട്. അഭിഷേകും ബിസിസിഐയും നിയമനടപടി സ്വീകരിക്കണമെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്. വൈറല്‍ വെളിപ്പെടുത്തലില്‍ അഭിഷേകോ, ബിസിസിഐയോ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വെരിഫൈഡ് അല്ലാത്ത പേജുകളില്‍ നിന്നുള്ള ആരോപണങ്ങളിലും സമൂഹമാധ്യമങ്ങളിലെ അഭ്യൂഹങ്ങളിലും പരസ്യപ്രസ്താവനകള്‍ നടത്തരുതെന്നാണ് പെരുമാറ്റച്ചട്ടം.