ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് സെനഗലിന്. രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതിയുടേതാണ് വിധി. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ സെനഗല്‍ വിജയിച്ചിരുന്നെങ്കിലും ഫൈനലിസ്റ്റുകളായ മൊറോക്കോയുടെ അപ്പീലിൽ ആഫ്രിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ മത്സരഫലം റദ്ദാക്കിയിരുന്നു.
സെനഗലിന് ഇനി ശരിക്കും ആഘോഷിക്കാം. ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ അവകാശി സെനഗല്‍ തന്നെയെന്ന് രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതിയുടേതാണ് വിധി. 2025 ജനുവരി 18ന് റബാത്തിൽ നടന്ന ഫൈനലിൽ അധിക സമയത്തെ ഒറ്റ ഗോളിനാണ് സെനഗല്‍ മൊറോക്കോയെ വീഴ്ത്തിയത്.
മല്‍സരത്തില്‍ വിഎആര്‍ പരിശോധനയ്ക്ക് പിന്നാലെ മൊറോക്കോയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി അനുവദിച്ചതാണ് വിവാദമായത്. ഇതിൽ പ്രതിഷേധിച്ച് സെനഗൽ താരങ്ങൾ കളംവിട്ടു. 17 മിനിറ്റിന് ശേഷം സെനഗലിന്റെ മുന്‍ സൂപ്പര്‍താരം സാദിയോ മാനെയുടെ ഇടപെടലിനെ തുടര്‍ന്നാണ് സെനഗല്‍ താരങ്ങള്‍ തിരിച്ചെത്തിയത്. മൊറോക്കോയുടെ പെനല്‍റ്റി ലക്ഷ്യം കണ്ടില്ല. അധിക സമയത്തെ ഗോളില്‍ സെനഗല്‍ വിജയിക്കുകയും ചെയ്തു. തുടര്‍ന്ന് മൊറോക്കൻ ഫുട്ബോൾ ഫെഡറേഷന് അപ്പീല്‍പോയി.
ആഫ്രിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ മത്സര മഫലം റദ്ദാക്കി. കളംവിട്ട സെനഗലിന്റെ നടപടി പിന്മാറ്റമായി വിലയിരുത്തി, മൊറോക്കോയ്ക്ക് വിജയം അനുവദിക്കുകയായിരുന്നു. ഇതിനെതിരെയാണ് സെനഗൽ ഫുട്ബോൾ ഫെഡറേഷൻ രാജ്യാന്തകര കായിക തകര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.