കഴിഞ്ഞവര്‍ഷത്തെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടപ്പോരാട്ടത്തില്‍ വിജയി ആരെന്ന് ഇന്ന് കായിക കോടതി വിധിപറയും. മല്‍സരത്തില്‍ സെനഗല്‍ വിജയിച്ചിരുന്നെങ്കിലും മൊറോക്കൻ ഫുട്ബോൾ ഫെഡറേഷന്‍റെ അപ്പീലിൽ നടപടിയെടുത്ത ആഫ്രിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍  ഫലം റദ്ദാക്കിയിരുന്നു. 

2025 ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ ജയിച്ചത് മൊറോക്കോയോ സെനഗലോ രാജ്യാന്തര കായികതര്‍ക്കപരിഹാര കോടതി ഇന്ന് വിധിക്കും. ജനുവരി 18ന് റബാത്തിൽ നടന്ന ഫൈനലിൽ അധികസമയത്ത് പിറന്ന ഏക ഗോളിനാണ് സെനഗൽ മൊറോക്കോയെ പരാജയപ്പെടുത്തിയത്. മല്‍സരത്തില്‍ VAR പരിശോധനയ്ക്ക് പിന്നാലെ മൊറോക്കോയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി അനുവദിച്ചതാണ് വിവാദമായത്. 

ഇതിൽ പ്രതിഷേധിച്ച് സെനഗൽ താരങ്ങൾ കളംവിട്ടു. 17 മിനിറ്റിന് ശേഷം സാദിയോ മാനെയുടെ ഇടപെടലിനെ തുടര്‍ന്നാണ് സെനഗല്‍ താരങ്ങള്‍ തിരിച്ചെത്തിയത്. എങ്കിലും മൊറോക്കോയുടെ പെനല്‍റ്റി ലക്ഷ്യം കണ്ടില്ല. അധികസമയത്തെ ഗോളില്‍ സെനഗല്‍ വിജയിക്കുകയും ചെയ്തു. മൊറോക്കൻ ഫുട്ബോൾ ഫെഡറേഷന്‍റെ അപ്പീലിൽ ആഫ്രിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ഫലം റദ്ദാക്കി. കളംവിട്ട സെനഗലിന്‍റെ നടപടി പിന്‍മാറ്റമായി വിലയിരുത്തി മൊറോക്കോയ്ക്ക് വിജയം അനുവദിക്കുകയായിരുന്നു. ഇതിനെതിരെയാണ് സെനഗൽ ഫുട്ബോൾ ഫെഡറേഷൻ കോടിതിയില്‍ അപ്പീൽ നൽകിയത്. 

ENGLISH SUMMARY:

CAS ruling on AFCON 2025 determines the final winner between Senegal and Morocco following a major VAR penalty controversy. The international sports court will announce its official verdict today regarding the disputed African football championship match.