max-dowman

TOPICS COVERED

ഇംഗ്ലണ്ട് അണ്ടര്‍ 21 ടീമിനായി ചരിത്രംകുറിച്ച് 16കാരന്‍ മാക്സ് ഡോമാന്‍. മെസി തിരഞ്ഞെടുത്ത വണ്ടര്‍ കിസ്ഡ്സ് പട്ടികയില്‍ ഇടംപിടിച്ച താരം ഇപ്പോള്‍ ഇംഗ്ലണ്ട് ജൂനിയര്‍ ടീമിനായി ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമായി.

മാക്സ് റോബര്‍ട്ട് ഡോമാന്‍... പ്രായം വെറും 16 വയസ്. ഇതിഹാസം ലയണൽ മെസിയുടെ ശ്രദ്ധ പിടിച്ചുപറ്റിയ കൗമാരക്കാരന്‍. ആര്‍സനലിന്‍റെ ഭാവി വാഗ്ദാനം. ഇപ്പോഴിതാ ഇംഗ്ലണ്ട് അണ്ടർ 21 ടീമിനായി ചരിത്രം കുറിച്ചിരിക്കുന്നു മാക്സ്. ഫ്രാൻസ് അണ്ടര്‍ 21 ടീമിനെതിരായ മത്സരത്തിൽ 89-ാം മിനിറ്റിൽ വിജയഗോൾ... ഇംഗ്ലണ്ടിന്‍റെ ജയം 3–2ന്. ഇതോടെ ഇംഗ്ലണ്ട് അണ്ടർ 21 ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾസ്കോററെന്ന റെക്കോർഡും ഡോമാന്‍ പേരിലാക്കി. 16 വയസും 320 ദിവസവും പ്രായമുള്ളപ്പോഴാണ് ഡോമാന്‍റെ നേട്ടം. 

ജൂഡ് ബെല്ലിങ്ങമിന്‍റെ പേരിലായിരുന്നു ഇതുവരെ റെക്കോർഡ്. 17 വയസ്സും 67 ദിവസവും പ്രായമുള്ളപ്പോഴാണ് ജൂഡ് അണ്ടർ 21 ടീമിനായി ഗോൾ നേടിയത്.മാക്സ് ഡോമാനെക്കുറിച്ച് ഫുട്ബോൾ ലോകം കൂടുതൽ സംസാരിക്കാൻ മറ്റൊരു കാരണംകൂടിയുണ്ട്. ലയണൽ മെസി തിരഞ്ഞെടുത്ത ഭാവിയിലെ പത്ത് ഫുട്ബോൾ പ്രതിഭകളുടെ പട്ടികയിൽ ഈ ആര്‍സനല്‍ താരവുമുണ്ട്. അഡിഡാസിന്‍റെ 'മെസ്സി +10' ക്യാംപെയിന്‍റെ മൂന്നാം പതിപ്പിലാണ് അർജന്റൈൻ ഇതിഹാസം ഡോമാന്‍ ഉള്‍പ്പടെ 10 യുവതാരങ്ങളെ തിരഞ്ഞെടുത്തത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോള്‍ നേടുന്ന പ്രായംകുറഞ്ഞ താരമെന്ന റെക്കോര്‍ഡും ആര്‍സനല്‍ താരമായ ഡോമാന്‍റെ പേരിലാണ്. 15 ആം വയസിലാണ് ഡോമാന്‍ പ്രീമിയര്‍ ലീഗല്‍ അരങ്ങേറ്റം കുറിച്ചത്.

ENGLISH SUMMARY:

Sixteen-year-old Arsenal prodigy Max Robert Dowman has become the youngest goalscorer in England Under-21 history, netting an 89th-minute winner in a 3-2 victory over France U21. Breaking Jude Bellingham’s previous record, the teenage sensation—who also holds the Premier League’s youngest goalscorer record—was recently handpicked by Lionel Messi for Adidas’ 'Messi +10' campaign.