മുപ്പത് മിനിറ്റിനിടെ ഏഴ് യുവതികളോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ 29കാരന് അറസ്റ്റില്‍. ഇംഗ്ലണ്ട് വെസ്റ്റ് യോര്‍ക്ഷറിലെ ഹഡ്ഡേഴ്സ്ഫീല്‍ഡ് യൂണിവേഴ്സിറ്റിയിലാണ് സംഭവം. സോഫന്‍ അക്ബാഷ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച വൈകീട്ട് ആറ് മുതല്‍ ആറര വരേയുള്ള സമയത്തിലായിരുന്നു സോഫാന്‍ യുവതികളോട് ലൈംഗികാതിക്രമം നടത്തിയത്. യുവാവ് യുവതികളെ സമീപിക്കുകയും കടന്നുപിടിക്കുകയുമായിരുന്നു.
കാംപസില്‍ കയറിയ യുവാവ് പെണ്‍കുട്ടികളെ സമീപിക്കുകയും കടന്നുപിടിച്ച് ലൈംഗികബന്ധത്തിന് ശ്രമിക്കുകയും ഓടുകയും ചെയ്യുന്നതായി സെക്യൂരിറ്റീ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചതോടെ ഇവര്‍ പൊലീസിനെ വിളിക്കുകയും പൊലീസും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തുകയുമായിരുന്നു. സൊഫാനെതിരെ 9 കേസുകള്‍ ചുമത്തി റിമാന്‍ഡ് ചെയ്തിരിക്കുകയാണ് പൊലീസ്.
ENGLISH SUMMARY:
A 29-year-old man, identified as Sofan Akbash, has been arrested and remanded for allegedly sexually assaulting seven women within a 30-minute span at the University of Huddersfield campus in West Yorkshire, England. The incident took place on Thursday evening between 6:00 PM and 6:30 PM, when the suspect entered the campus, grabbed multiple young women, and fled. Alerted by campus security, police intervened and apprehended him at the scene, subsequently charging him with nine offences.