belling-brother

ജൂഡ് ബെല്ലിങ്ങാമിന്‍റെ അനുജന്‍ ജോബ് ബെല്ലിങാം ഇംഗ്ലണ്ട് ടീമില്‍.  ഇംഗ്ലണ്ട് സീനിയർ ടീമിൽ വീണ്ടും ഒരുമിച്ച് ഇടംപിടിക്കുന്ന സഹോദരങ്ങളായി , ജൂഡും ജോബും മാറി. നേഷന്‍സ് ലീഗിലെ അടുത്ത രണ്ടുമത്സരങ്ങള്‍ക്കായുള്ള ടീമിലാണ് ജോബിനെ ഉള്‍ക്കൊള്ളിച്ചത്.

ഇംഗ്ലണ്ടിനായി ഇനി അനിയനും ചേട്ടനും വീട്ടിലെപ്പോലെ പാസുകൊടുത്തും ഗോളടിച്ചും കളിക്കാം. ജൂഡ് ബല്ലിങ്ങാമിനൊപ്പം അനുജന്‍ ജോബ് ബെല്ലിങ്ങാമും ഇംഗ്ലണ്ട് ദേശീയ ടീമില്‍ എത്തിയതോടെയാണിത്. ബോബി ചാള്‍ട്ടന്‍ ജാക്ക് ചാള്‍ട്ടന്‍,  ഗാരി നെവില്‍ ഫില്‍ നെവില്‍,  നഥാനിയേല്‍ ചലോബാ ട്രെവോ ചലോബ എന്നിവരാണ് ഇതിന് മുമ്പ് ഇംഗ്ലണ്ട് ടീമില്‍ കളിച്ചിട്ടുള്ള സഹോദരങ്ങള്‍ .  ഈ മാസം ക്രൊയേഷ്യയ്ക്കും സ്പെയിനുമെതിരായ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള 25 അംഗ ടീമിലാണ് 21 കാരനായ ജോബിനെയും പരിശീലകൻ തോമസ് ടുഷെൽ ഉള്‍പ്പെടുത്തിയത്.  

2005 സെപ്റ്റംബർ 23-ന് ജനിച്ച ജോബ് ,ജൂഡിന്‍റെ പാത പിന്തുടർന്ന്  ചെറുപ്പത്തിൽത്തന്നെ പന്തുകളി തുടങ്ങി. അച്ഛന്‍ മാർക്ക് ബെല്ലിങ്ങാം അമേച്വർ ഫുട്ബോളിൽ 700-ലധികം ഗോളുകൾ നേടിയിട്ടുള്ള താരമാണ്. ഇംഗ്ലണ്ടിന്‍റെ വിവിധ പ്രായവിഭാഗങ്ങളിലുള്ള ദേശീയ ടീമുകളിലും ജോബ് കളിച്ചിട്ടുണ്ട്. അണ്ടർ 16 ടീമിൽ തുടക്കം.  2025-ലെ അണ്ടർ 21 യൂറോപ്യൻ ചാംപ്യഷിപ് നേടിയ ടീമിലും അംഗം. ബർമിങ്ങാം സിറ്റിയുടെ അക്കാദമിയിലൂടെയാണ് ജോബിന്‍റെ ഫുട്ബോൾ വളർച്ച. 

15-ാം വയസ്സിൽ ക്ലബ്ബിന്‍റെ സീനിയർ ടീമിൽ ഇടംപിടിച്ച ജോബ് 16-ാം വയസ്സിൽ പ്രൊഫഷണൽ ക്ലബ്ബ് ഫുട്ബോളില്‍ അരങ്ങേറി.2023-ല്‍ സണ്ടർലാൻഡില്‍. 2025 ജൂൺ 10-ന് ജോബ് ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിലെത്തി. ജൂഡും ഡോര്‍ട്ട്മുണ്ട് താരമായിരുന്നു. സെൻട്രൽ മിഡ്ഫീൽഡറായാണ് ജോബ് പ്രധാനമായും കളിക്കുന്നത്. എന്നാൽ ആവശ്യാനുസരണം അറ്റാക്കിങ് മിഡ്ഫീൽഡറായും ഡിഫൻസീവ് മിഡ്ഫീൽഡറായും ജോബ് കളിക്കും. 12 ന് ക്രൊയേഷ്യയ്ക്കെതിരെ വെബ്ലിയിലാണ് ഇംഗ്ലണ്ടിന്‍റെ അടുത്ത മത്സരം. 

Jobe Bellingham England team selection brings the Bellingham brothers together in the senior national squad for the upcoming Nations League matches under Thomas Tuchel. This historic inclusion follows a notable lineage of sibling duos representing the Three Lions in international football.: