epl-state-news

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പത്തുമത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നിലവിലെ ചാംപ്യന്മാരായ ആര്‍സനല്‍ മുന്നില്‍. എന്നാല്‍ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം ബ്രൈറ്റന്റേതാണ്. പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്താണ് ബ്രൈറ്റന്‍.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പത്ത് മത്സരങ്ങൾ പിന്നിടുമ്പോൾ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം നടത്തിയത് ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയോൺ ആണ്. ആഴ്സണലിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയ ബ്രൈറ്റൺ, ക്ലബ്ബിന്റെ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കമാണ് ഈ സീസണിൽ കുറിച്ചത്.27 പോയിന്റുമായി ആര്‍സണല്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനക്കാരായ ബ്രൈറ്റണേക്കാൾ അഞ്ച് പോയിന്റ് മുന്നിൽ. മാഞ്ചസ്റ്റര്‍ സിറ്റി 21 പോയിന്റുമായി മൂന്നാമതും ലിവര്‍പൂള്‍ 18 പോയിന്റുമായി നാലാംസ്ഥാനത്തുമാണ്.

ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീമാണ് ബ്രൈറ്റൺ.  26 ഗോളുകളുമായി ലീഗിലെ മികച്ച ആക്രമണനിരയാണ് ശക്തി. ബ്രൈറ്റന്റെ മുന്നേറ്റത്തിൽ പരിശീലകൻ ഫാബിയൻ ഹുർസെലറുടെ പങ്ക് നിർണായകം. ആക്രമണാത്മക ഫുട്ബോളിനൊപ്പം പ്രതിരോധത്തിലും ടീം പുലർത്തുന്ന അച്ചടക്കം ശ്രദ്ധേയം. ബ്രൈറ്റൺ കിരീടപ്പോരാട്ടത്തിലെ സാന്നിധ്യമായി മാറുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. വെറും അഞ്ചുഗോള്‍ മാത്രം വഴങ്ങിയ മികച്ച പ്രതിരോധനിരയാണ് ആര്‍സനലിന്. പഴയ പ്രതാപികളായ  മാഞ്ചസ്റ്റർ യുണൈറ്റഡ്: 8 പോയിന്റുമായി 18-ാം സ്ഥാനത്താണ്. തരംതാഴ്ത്തൽ ഭീഷണി നേരിടുകയാണ് യുണൈറ്റഡ് .ഒരുടീമിന് 38 കളികളാണുള്ളത്. തിരിച്ചുവരാന്‍ ഇനിയും മത്സരങ്ങളുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് സീസണുകളിലും പത്ത് മത്സരങ്ങൾക്കുശേഷം പോയിന്റ് പട്ടികയിൽ ഒന്നാമതുണ്ടായിരുന്ന ടീമുകൾ തന്നെയാണ് ഒടുവിൽ കിരീടം നേടിയത്.

ENGLISH SUMMARY:

Arsenal leads the English Premier League standings with 27 points after ten completed matches, holding a comfortable five-point cushion at the top. The most remarkable story of the season so far is Brighton & Hove Albion, who occupy the second position after recording their best-ever start in Premier League history. Manchester City and Liverpool follow in third and fourth places with 21 and 18 points, respectively. Meanwhile, traditional powerhouse Manchester United finds itself in deep trouble at 18th place with just eight points.