മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനായി മൈക്കില്‍ കാരിക്ക് തുടരുമോ എന്നതില്‍ നിര്‍ണായക തീരുമാനം ഇന്ന് പ്രതീക്ഷിക്കുന്നു. ക്ലബ്ബിന്റെ ഉന്നത നേതൃത്വം മൊണാക്കോയില്‍ യോഗം ചേരും. സർ അലക്സ് ഫെർഗൂസൻ 2013ൽ സ്ഥാനമൊഴിഞ്ഞതിനുശേഷം പരിശീലകന് വാഴാത്ത ഓള്‍ഡ് ട്രാഫോഡില്‍ മൈക്കല്‍ കാരിക്കിന്റെ വിധി ഇന്നറിയാം. ക്ലബ്ബിന്റെ സഹഉടമ സർ ജിം റാറ്റ്ക്ലിഫ്, ചീഫ് എക്സിക്യൂട്ടീവ് ഒമർ ബെറാഡ, ഫുട്ബോൾ ഡയറക്ടർ ജേസൺ വിൽകോക്സ് എന്നിവർ മൊണാക്കോയില്‍ യോഗം ചേര്‍ന്ന് പരിശീലന്റെ ഭായില്‍ തീരുമാനമെടുക്കും. കരിക്കിനെ പുറത്താക്കണമെന്ന നിർദേശം ബെറാഡയും വിൽകോക്സും മുന്നോട്ടുവെച്ചേക്കും.
പ്രീമിയർ ലീഗിൽ പത്തുമത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റ് മാത്രമുള്ള യുണൈറ്റഡ് 18-ാം സ്ഥാനത്താണ്. റൂബൻ അമോറിമിനെ പുറത്താക്കിയതിന് പിന്നാലെ 2026 ജനുവരിയിലാണ് കരിക്ക് ഇടക്കാല പരിശീലകനായി ചുമതലയേറ്റത്. കഴിഞ്ഞ സീസണില്‍ യുണൈറ്റഡിനെ മൂന്നാം സ്ഥാനത്ത് എത്തിച്ച കാരിക്ക് ചാംപ്യന്‍സ് ലീഗ് യോഗ്യതയും സമ്മാനിച്ചു. എന്നാല്‍ സ്ഥിരം പരിശീകനായതോടെ കഥ മാറി. എഡ്ഡി ഹൗ, ജർമനി, ജൂലിയൻ നാഗൽസ്മാൻ, അര്‍നെ സ്ലോട്ട്, മൗറീഷ്യോ പോച്ചെറ്റീനോ എന്നിവരുടെ പേരുകളാണ് പകരക്കാരനാകാന്‍ ഉയർന്നുവരുന്നത്.