wenger-image-news

TOPICS COVERED

ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇൻഫാന്റിനോയെ വെല്ലുവിളിക്കാൻ ആര്‍സീന്‍ വെംഗര്‍. വെംഗർ മത്സരരംഗത്തേക്ക് വരണമെന്നാണ് യൂറോപ്യൻ ഫുട്ബോളിലെ പ്രമുഖരുടെ ആഗ്രഹം. ഇന്‍ഫന്റിനോ വേഴ്സസ് വെംഗര്‍. ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ഒരു ത്രില്ലര്‍ പോരാട്ടമെന്ന സൂചനയാണ് പുറത്തുവരുന്നത്.

യൂറോപ്യന്‍ ഫുട്ബോള്‍ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് വെംഗര്‍ ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ തയ്യാറെടുക്കുന്നത്. നിലവിൽ ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റ് വിഭാഗം മേധാവിയാണ് വെംഗർ.  1996ല്‍ ആര്‍സനല്‍ പരിശീലകനായ വെംഗര്‍ 22 വര്‍ഷത്തിന് ശേഷം 2018ലാണ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. മൂന്ന് പ്രീമിയര്‍ കിരീടങ്ങളും ഏഴ് FA കപ്പും ആര്‍സനലിന് സമ്മാനിച്ചായിരുന്നു പടിയിറക്കം.  ലോകകപ്പിന്റെ വാണിജ്യാവകാശങ്ങളിൽ സ്വകാര്യ നിക്ഷേപകർക്ക് പങ്കാളിത്തം നൽകാനുള്ള ഇൻഫാന്റിനോയുടെ നീക്കം തിരിച്ചടിയായതോടെയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിനെതിരെ വിമർശനം ശക്തമായത്.

പദ്ധതി നടപ്പാക്കാനാകാതെ വന്നതും തിരിച്ചടിയായി.എന്നാൽ യൂറോപ്പിൽ വിമർശനം ശക്തമാണെങ്കിലും ദക്ഷിണ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ ഇൻഫാന്റിനോയ്ക്ക് ഇപ്പോഴും പിന്തുണയുണ്ട്. 

ENGLISH SUMMARY:

Former Arsenal manager Arsene Wenger is reportedly preparing to challenge Gianni Infantino for the FIFA presidency with the backing of prominent European football federations. Currently serving as FIFA's Chief of Global Football Development, Wenger enters the fray as growing criticism targets Infantino over controversial commercial proposals regarding World Cup broadcast rights. Although opposition to Infantino is mounting strongly across Europe, the incumbent president continues to retain significant support across South America, Africa, and Asia. This impending electoral showdown promises a high-stakes thriller for global football governance as differing visions for the sport collide.