FIFA president Gianni Infantino gestures as he holds the football World Cup trophy during the World Economic Forum (WEF) annual meeting in Davos on May 23, 2022. (Photo by Fabrice COFFRINI / AFP)

  • ലോകകപ്പ് മത്സരങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയുടെ വിവാദ നീക്കത്തിനെതിരെ യുവേഫ രംഗത്ത്.

ലോകകപ്പ് അടക്കമുള്ള ഫിഫയുടെ മല്‍സരങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി. തീരുമാനവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് യുവേഫ പ്രഖ്യാപിച്ചു. ഫിഫയുടെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ഫുട്ബോള്‍ ലോകകപ്പ് നിക്ഷേപത്തിനുള്ള അവസരമാക്കരുതെന്ന് യുവേഫ വ്യക്തമാക്കി. 

ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയുടെ നിർദ്ദേശങ്ങൾ അംഗരാജ്യങ്ങൾ വോട്ടെടുപ്പിലൂടെ അംഗീകരിക്കുകയാണെങ്കിൽ യുവേഫ ബഹിഷ്കരണത്തിലേക്ക് കടക്കും. പുരുഷ-വനിതാ ലോകകപ്പുകളും ക്ലബ് ലോകകപ്പും ഉൾപ്പെടെയുള്ള എല്ലാ ഫിഫ മത്സരങ്ങളും ഇതോടെ യൂറേപ്യന്‍ ടീമുകളില്ലാതെ നടത്തേണ്ടിവരും. 

ലോകകപ്പ് അടക്കമുള്ള ഫിഫയുടെ ടൂര്‍ണമെന്‍റുകള്‍ നടത്താന്‍ സബ്സിഡിയറി ആരംഭിക്കാനാണ് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്റീനോയുടെ പദ്ധതി. പുറത്തുനിന്നുള്ള നിക്ഷേപകര്‍ക്ക് ഈ കമ്പനിയുടെ ഓഹരികള്‍ വാങ്ങാന്‍ സാധിക്കും. ഫിഫ ഫോർവേഡ് എന്റർപ്രൈസിലെ നിക്ഷേപകര്‍ക്ക് നിയന്ത്രണാധികാരമില്ലാത്ത ഓഹരികള്‍ മാത്രമെ അനുവദിക്കുക എന്നതാണ് ഇന്‍ഫന്‍റീനോയുടെ നിര്‍ദേശത്തിലുള്ളത്. 

ഫിഫയുെട 211 അംഗങ്ങള്‍ക്കിടയില്‍ നടത്തുന്ന വോട്ടെടുപ്പിലൂടെ ഈ നിര്‍ദേശം പാസായാല്‍ മാത്രമെ ഇന്‍ഫന്‍റിനോയ്ക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. കൂടിയാലോചിക്കുന്നതിന് മുമ്പ് ഈ നിർദ്ദേശം പരസ്യപ്പെടുത്തിയതിൽ കോൺകകാഫും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഫിഫയുടെ പദ്ധതി പരിശോധിക്കാൻ ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷന്‍ അംഗങ്ങളോട് ആവശ്യപ്പെട്ടു. 

പദ്ധതിയെ പിന്തുണയ്ക്കുന്ന ഫുട്ബോള്‍ ഫെഡറേഷനുകള്‍ക്ക് 40 മില്യണ്‍ ഡോളറാണ് ഫിഫ വാഗ്ദാനം ചെയ്യുന്നത്. സെപ്റ്റംബര്‍ 19 നകം പദ്ധതി അംഗീകരിക്കുന്നവര്‍ ഇക്കാര്യം വ്യക്തമാക്കണമെന്നാണ് ഫിഫ നല്‍കിയ നിര്‍ദ്ദേശം. അംഗീകരിക്കുന്നവര്‍ക്ക് ആദ്യ ഗഡുവായി 20മില്യണ്‍ ഡോളർ നല്‍കുമെന്നും ഇന്‍ഫന്‍റീനോ വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

UEFA and its 55 member associations have unanimously voted to boycott all FIFA competitions if President Gianni Infantino proceeds with controversial plans to sell stakes in the World Cup to private equity investors. The emergency meeting concluded with a united front against the proposed creation of a commercial subsidiary to manage global tournament rights. European football leaders strongly asserted that the World Cup is not a commercial asset and belongs to the fans. This massive pushback deals a severe blow to FIFA's privatization strategy ahead of the crucial member voting process.