സ്പാനിഷ് ക്യാപ്റ്റന്‍ റോഡ്രിക്ക് ശസ്ത്രക്രിയ. സീസണ്‍ തുടക്കത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി റോഡ്രിക്ക് കളത്തിലിറങ്ങാനാകില്ല. ലോകകപ്പിലെ താരം റോഡ്രിക്ക് തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിൽ എൻസോ മറെസ്കയാണ് ശസ്ത്രക്രിയയുടെ കാര്യം വെളിപ്പെടുത്തിയത്. സ്പെയിനിനായി മികച്ച പ്രകടനം നടത്തിയ റോഡ്രി ക്ലബ് തലത്തിൽ കഴിഞ്ഞ രണ്ടു സീസണുകളും പരുക്കിന്റെ പിടിയിലായിരുന്നു. ലിഗമെന്റിനേറ്റ പരുക്ക് കാരണം 2025 സീസന്റെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായി. കഴിഞ്ഞ സീസണിലും പലതവണ പരുക്കേറ്റതോടെ മാഞ്ചസ്റ്റര്‍ സിറ്റിക്കായി സ്ഥിരമായി കളിക്കാനായില്ല. റോഡ്രി എപ്പോൾ കളിക്കളത്തിൽ തിരിച്ചെത്തുമെന്നതിനെക്കുറിച്ച് മറെസ്ക കൂടുതൽ വിശദീകരിച്ചില്ല. അതേസമയം, താരം റയൽ മഡ്രിഡിലേക്ക് മാറുമെന്ന അഭ്യൂഹങ്ങൾ മറെസ്ക തള്ളിക്കളഞ്ഞു. കമ്യൂണിറ്റി ഷീല്‍ഡില്‍ ആര്‍സനിനെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇനിയുള്ള മല്‍സരം