ഒരുപാട് വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമുള്ള വേദികൂടിയായിരുന്നു ഇത്തവണത്തെ ഫിഫ ലോകകപ്പ് മല്‍സരങ്ങള്‍. ഫൈനൽ മത്സരം അവസാനിച്ചതോടെ അർജന്റീനയുടെ ലിയാൻഡ്രോ പരേഡസ് സ്‌പെയിൻ പ്ലെയേര്‍സുമായി ഏറ്റുമുട്ടിയത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ന്യൂയോർക്ക്-ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന മല്‍സരത്തില്‍ സ്പെയിനിനോട് 0-1ന് അർജന്റീന പരാജയപ്പെടുകയായിരുന്നു. ഫൈനൽ വിസിൽ മുഴങ്ങിയതോടെ ഇരു ടീമുകളിലെയും അംഗങ്ങൾക്കിടയിൽ സംഘർഷം ഉടലെടുത്തു. 

ഇതോടെ മറ്റ് പ്ലെയേര്‍സ്, പകരക്കാർ, ഇരു പരിശീലക സ്റ്റാഫിലെയും അംഗങ്ങൾ എന്നിവർ ഉൾപ്പെട്ട ഒരു കൂട്ട ഏറ്റുമുട്ടലിലേക്ക് ഈ തർക്കം നീങ്ങി.

പരേഡസ് ഗാർഷ്യയുടെ കഴുത്തിൽ പിടിക്കുന്ന ദൃശ്യങ്ങളിൽ കണ്ടപ്പോള്‍ റഫറി ചുവപ്പ് കാർഡ് നൽകിയതായി കമന്റേറ്റർമാർ പ്രഖ്യാപിച്ചു. എന്നാലിപ്പോള്‍ പരേഡസിന് നൽകിയ ചുവപ്പ് കാർഡ് പിന്‍വലിച്ചതായി സ്ഥിരീകരിച്ചുകെണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഫിഫ. ആ സമയത്ത് അച്ചടക്ക നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഫിഫയുടെ കമന്റേറ്റർ ഇൻഫർമേഷൻ സിസ്റ്റത്തിൽ ചുവപ്പ് കാർഡ് തെറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടതാണെന്നും ഫിഫ വ്യക്തമാക്കി. അതേസമയം ഫൈനൽ വിസിലിനുശേഷം നടന്ന സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാനായി ഫിഫ അച്ചടക്ക സമിതി രൂപീകരിച്ചിട്ടുണ്ട്.  

അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പ്ലെയേര്‍സോ ഒഫിഷ്യല്‍സോ സസ്‌പെൻഷൻ നേരിടേണ്ടിവരും, അതേസമയം അർജന്റീന ഫുട്ബോൾ അസോസിയേഷനും (എഎഫ്‌എ) പിഴ ചുമത്തപ്പെടാം. 

ENGLISH SUMMARY:

FIFA has rescinded the red card issued to Argentina player Leandro Paredes during the World Cup final match. The governing body stated that the red card was a misreporting in their information system, although an investigation into events after the final whistle is ongoing.