France's head coach Didier Deschamps speaks during a news conference ahead of their third-place World Cup soccer match against England, Friday, July 17, 2026, in Miami Gardens, Fla. (AP Photo/Lynne Sladky)

  • സ്പെയിനോട് സെമിയില്‍ 2–0ത്തിന് തോറ്റതോടെ തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് ഫൈനലെന്ന ഫ്രഞ്ച് മോഹമാണ് പൊലിഞ്ഞത്

ലൂസേഴ്സ് ഫൈനലിന് മണിക്കൂറുകള്‍ ശേഷിക്കെ ലൂസേഴ്സ് ഫൈനല്‍ കളിക്കാന്‍ ഇംഗ്ലണ്ടോ, ഫ്രാന്‍സോ ആഗ്രഹിച്ചിട്ടില്ലെന്ന് തുറന്നടിച്ച് ഫ്രഞ്ച് മാനേജര്‍ ദിദിയെ ദെഷാം. പക്ഷേ കളിക്കേണ്ടത് കടമയായതിനാല്‍ ടീം ഇറങ്ങുമെന്നും വെങ്കല മെഡല്‍ നേടുമെന്നും അദ്ദേഹം റോയിട്ടേഴ്സിനോട് പ്രതികരിച്ചു. സ്പെയിനോട് സെമിയില്‍ 2–0ത്തിന് തോറ്റതോടെ തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് ഫൈനലെന്ന ഫ്രഞ്ച് മോഹമാണ് പൊലിഞ്ഞത്. മനസില്ലാമനസോടെയാണ് ഇറങ്ങുകയെങ്കിലും ഇംഗ്ലണ്ടുമായി സൗഹൃദ മല്‍സരമാകില്ലെന്നും കളിച്ച് ജയിക്കാന്‍ തന്നെയാണ് തീരുമാനമെന്നും പ്രീ മാച്ച് പ്രസ് കോണ്‍ഫറന്‍സില്‍ ദെഷാം പറ‍ഞ്ഞു. 

'ഫുട്ബോളിനോട് എനിക്കൊരു ഉത്തരവാദിത്തമുണ്ട്. അത് മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മല്‍സരം കളിക്കുകയെന്നതാണ്. അത് കൂടി കളിക്കാരും ഞാനും സ്റ്റാഫും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഫൈനലോളം തന്നെ പ്രാധാന്യമുള്ളതാണ് ഇന്നത്തെ മല്‍സരവും. ഇംഗ്ലണ്ടിനോ ഞങ്ങള്‍ക്കോ ഇത് കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. പക്ഷേ കളിക്കും'- ദെഷാം വ്യക്തമാക്കി. ഫ്രാന്‍സിന്‍റെ ജഴ്സിയണിയുമ്പോള്‍ ജയത്തില്‍ കുറഞ്ഞൊരു ചിന്തയും മനസില്‍ ഇല്ലെന്നും മാനേജറെന്ന നിലയിലെ തന്‍റെ അവസാന മല്‍സരമാകും ഇതെന്നും ദെഷാം കൂട്ടിച്ചേര്‍ത്തു. കിരീടമായിരുന്നു ലക്ഷ്യമെന്നും ദൗര്‍ഭാഗ്യവശാല്‍ അതിലേക്ക് എത്താനായില്ലെന്ന നിരാശയും പങ്കുവയ്ക്കുന്നതായിരുന്നു ദെഷാമിന്‍റെ വാക്കുകള്‍.

മൂന്നാം സ്ഥാനക്കാര്‍ക്കായി കളിക്കാനല്ല തങ്ങള്‍ ആഗ്രഹിച്ചതെന്നും  പക്ഷേ വെങ്കല മെഡലോടെ ദെഷാമിനെ യാത്രയാക്കുമെന്നു് ഡിഫന്‍ഡര്‍ കൊനാറ്റ പ്രതികരിച്ചു. 'ടീമിനായി ഒരുപാട് അധ്വാനിച്ചയാളാണ് ദെഷാം. അദ്ദേഹത്തോട് വലിയ കടപ്പാട് ഞങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനായി ഈ മല്‍സരം ജയിക്കുകയാണ് ലക്ഷ്യം'- കൊനാറ്റ പറഞ്ഞു. 

ENGLISH SUMMARY:

Ahead of the third-place play-off, French manager Didier Deschamps candidly admitted that neither France nor England had any desire to play the "losers' final" after missing out on the title. Despite this lack of enthusiasm, Deschamps emphasized that his team would compete with full commitment to fulfill their professional duty and secure the bronze medal. The manager also confirmed that this match would mark his final appearance in charge of the French team. Defender Konaté echoed the sentiment, stating that the squad is determined to win the match as a tribute to Deschamps' extensive contributions to the team.