ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭകര്‍ക്കുനേരെ സ്റ്റൺ ഗ്രനേഡുകളുടെ ഉപയോഗം സർക്കാർ താൽക്കാലികമായി നിർത്തിവച്ചു. പൊലീസ് നടപടിയില്‍ 15 വയസുകാരന് കൈപ്പത്തി നഷ്ടപ്പെട്ടതോടെയാണ് തീരുമാനം.  വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പ്രക്ഷോഭം ഫ്രാന്‍സിനുപുറമെ ബെല്‍ജിയം, സ്പെയിന്‍ ഉള്‍പ്പെടെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്.

സ്കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെയും  അധ്യാപകകരുടെയും കുറവ് ഉന്നയിച്ചാണ് ഫ്രാൻസിൽ വിദ്യാർത്ഥികളും അധ്യാപക സംഘടനകളും തെരുവിലിറങ്ങിയത്. പ്രക്ഷോഭം രാജ്യാമാകെ അക്രമാസ്കതമായതോട പൊലീസ് കടുത്ത നടപടികളേക്ക് കടന്നു. കഴിഞ്ഞ ദിവസം ലെൻസ് നഗരത്തിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ പതിനഞ്ചുകാരന്‍റെ കൈപ്പത്തി തകർന്നിരുന്നു. ഇതേതുടർന്ന് ജനരോഷം ആളിക്കത്തിയതോടെയാണ് ആഭ്യന്തര മന്ത്രാലയം  സ്റ്റൺ ഗ്രനേഡ് ഉപയോഗം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്.  

രണ്ടാഴ്ചയിലേറെയായി ഫ്രാൻസിനെ പിടിച്ചുകുലുക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭം കൂടുതൽ ശക്തമാകുകയാണ്. ഫ്രാന്‍സില്‍ ഉടനീളം  500ല്‍ അധികം വിദ്യാലയങ്ങൾ ഇതിനകം അടച്ചുപൂട്ടി. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്നും എന്നാൽ  പ്രായോഗികവും വേഗത്തിലുള്ളതുമായ പരിഹാരം ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്നും ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലുകോനു വ്യക്തമാക്കി.  കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഫ്രഞ്ച് വിദ്യാർത്ഥികളുടെ പഠനനിലവാരത്തിൽ വൻ ഇടിവുണ്ടായതായി  രാജ്യാന്തര പഠനങ്ങൾ വ്യക്തമാക്കുന്നു. ആറ് മാസത്തിന് ശേഷം ഫ്രാൻസിൽ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇമ്മാനുവൽ മാക്രോൺ സർക്കാരിന് ഈ സമരം വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 

ഫ്രാൻസിന് പുറമെ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും പ്രതിഷേധം പടരുകയാണ്. വിദ്യാഭ്യാസ ബജറ്റുകൾ വെട്ടിക്കുറച്ചതിനെതിരെ ബെൽജിയത്തിൽ വലിയ വിദ്യാർത്ഥി പ്രക്ഷോഭമാണ് നടക്കുന്നത്.   നൂറിലധികം പേർ അറസ്റ്റിലായി. പോർച്ചുഗലിൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കായി അധ്യാപകർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചപ്പോൾ, സ്പെയിൻ തലസ്ഥാനമായ മഡ്രിഡിലും ഒക്ടോബർ 14ന് അധ്യാപകർ സൂചന പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ യൂറോപ്പിലാകെ സമരം കൂടുതൽ ശക്തമാക്കാനാണ് വിവിധ ട്രേഡ് യൂണിയനുകളുടെ തീരുമാനം.

ENGLISH SUMMARY:

France student protest and teacher strikes are spreading across Europe after a 15-year-old boy lost his hand due to police stun grenades. The ongoing demonstrations over educational budget cuts and school facilities are creating a major political crisis for the Emmanuel Macron government ahead of the presidential election.