Image Credit: X@ArchivoVAR
ലോകകപ്പില്‍ അർജന്റീനയും സ്പെയിനും തമ്മിലുള്ള ഫൈനല്‍ മല്‍സരം നിയന്ത്രിക്കുന്നത് സ്ലോവേനിയൻ റഫറിയായ സ്ലാവ്കോ വിൻസിച്ചാണ്. സ്ലോവേനിയക്കാരായ തോമസ് ക്ലാന്‍ക്‌നിക്കും ആന്‍ഡ്രാസ് കോവാസിച്ചുമാണ് അസിസ്റ്റന്റ് റഫറിമാര്‍. ജോര്‍ദാനുകാരായ അദ്ഹാം മഖാദ്‌മേയെ നാലാം ഒഫീഷ്യലാകും. മുഹമ്മദ് അല്‍ഖലാഫിനെ റിസര്‍വ് അസിസ്റ്റന്റ് റഫറിയായും ഫിഫ നിശ്ചയിച്ചു. ഈ ലോകകപ്പില്‍ ഇതുവരെ മൂന്നു മല്‍സരങ്ങള്‍ നിയന്ത്രിച്ച വിന്‍സിച്ച് അര്‍ജന്‍റീനയ്ക്ക് പരിചിതനും വിവാദ നായകനുമാണ്.
ലമീൻ യമാലിന്റെ പരിക്കില്‍ ആശങ്ക; അർജന്റീനയ്ക്കെതിരെ കളിക്കുമോ?
2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീനയും സൗദി അറേബ്യയും തമ്മിലുള്ള മല്‍സരം നിയന്ത്രിച്ചത് വിന്‍സിച്ചാണ്. മല്‍സരത്തിന്‍റെ എട്ടാം മിനിറ്റില്‍ അര്‍ജന്‍റീനയ്ക്ക് അനുകൂലമായി അദ്ദേഹം പെനാല്‍ട്ടി അനുവദിച്ചിരുന്നു. െമസിയാണ് അത് ഗോളാക്കിയത്. മല്‍സരത്തില്‍ സൗദി താരങ്ങള്‍ക്ക് ആറു മഞ്ഞ കാര്‍ഡാണ് വിന്‍സിച്ച് നല്‍കിയത്. പക്ഷേ മല്‍സരത്തില്‍ അര്‍ജന്‍റീന 2-1 തോല്‍ക്കുകയായിരുന്നു. സ്പെയിനിന്‍റെ യൂറോ മല്‍സരങ്ങള്‍ നിരവധി തവണ വിന്‍സിച്ച് നിയന്ത്രിച്ചിട്ടുണ്ട്. 2017 ല്‍ കൊളംബിയയ്ക്ക് എതിരായ സൗഹൃദ മല്‍സരം, 2020 ല്‍ സ്വീഡനെതിരായ യൂറോ കപ്പ് ഗ്രൂപ്പ് ഘട്ടം, 2023 ല്‍ ഇറ്റലിക്കെതിരായ യുവേഫ നേഷന്‍സ് സെമി എന്നിവ നിയന്ത്രിച്ചത് വിന്‍സിച്ചാണ്.
ഈ ലോകകപ്പില്‍ ഇതുവരെ വിന്‍സിക് മൂന്നു മല്‍സരങ്ങളാണ് നിയന്ത്രിച്ചത്. മെക്സികോ- ഇക്വഡോര്‍ മല്‍സരത്തില്‍ വായ മൂടി സംസാരിച്ചതിന് പിയേറോ ഹിൻകാപ്പിക്ക് ചുവപ്പ് കാര്‍ഡ് നല്‍കിയത് വിന്‍സിച്ചായിരുന്നു. ബ്രസീല്‍- മൊറോക്കോ മല്‍സരം, അല്‍ജീരിയ- ജോര്‍ദാന്‍ മല്‍സരം എന്നിവയാണ് മറ്റുള്ളവ.
സെമിയിൽ വീഴാത്ത അർജന്റീന; ഏഴാം ലോകകപ്പ് ഫൈനലിലേക്ക് കുതിച്ച് മെസിയും സംഘവും
റഫറിയിങില്‍ വലിയ വിവാദങ്ങള്‍ കാണാനില്ലെങ്കിലും 2020 തില്‍ അനാശാസ്യ കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ വിന്‍സിച്ച് പിടിയിലായിരുന്നു. 2020 മേയില്‍ ബോസ്നിയയിലെ ബിജെൽജിനയിലുള്ള അനാശാസ്യ കേന്ദ്രത്തിലായിരുന്നു സംഭവം. പൊലീസ് നടത്തിയ റെയ്ഡില്‍ പിടിച്ച 26 പുരുഷന്മാരില്‍ ഒരാള്‍ വിൻസിച്ചായിരുന്നു. ഒന്‍പത് സ്ത്രീകളും അന്ന് അറസ്റ്റിലായി. നാല് പാക്കറ്റ് കൊക്കെയ്നും 10 പിസ്റ്റളും ഈ റെയ്ഡില്‍ പിടിച്ചിരുന്നു. സിനിമാ താരം തിജാന മാക്സിമോവിച്ചായിരുന്നു ഈ പെൺവാണിഭ ശൃംഖലയുടെ സൂത്രധാരി. പിന്നീട് കുറ്റംസമ്മതിച്ച ഇവരെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
സംഭവത്തില്‍ വിന്‍സിക്കിനെ ചോദ്യം ചെയ്യുകയും ക്രിമിനല്‍ കുറ്റം ചെയ്തില്ലെന്നതിനാല്‍ സാക്ഷിയാക്കി വിട്ടയക്കുകയുമായിരുന്നു. ബിസിനസ് ലഞ്ചിനാണ് തന്നെ ക്ഷണിച്ചിരുന്നതെന്നും പങ്കെടുത്തത് വലിയ തെറ്റായി പോയെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. അന്ന് അറസ്റ്റിലായ സംഘവുമായി തനിക്കോ തന്റെ ബിസിനസ് പങ്കാളികൾക്കോ ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.