TOPSHOT - Argentina's forward #10 Lionel Messi celebrates after winning the 2026 World Cup football tournament semi-final match between England and Argentina at the Atlanta Stadium in Atlanta on July 15, 2026.  (Photo by Odd ANDERSEN / AFP)

TOPSHOT - Argentina's forward #10 Lionel Messi celebrates after winning the 2026 World Cup football tournament semi-final match between England and Argentina at the Atlanta Stadium in Atlanta on July 15, 2026. (Photo by Odd ANDERSEN / AFP)

മെസിക്ക് 39  വയസായെന്നോ? ഇംഗ്ലണ്ട്–അര്‍ജന്‍റീന സെമി കണ്ടവരാരും ഇനി അങ്ങനെ പറയില്ല. പ്രായം കീഴ്പ്പെടുത്താത്ത ചുറുചുറുക്കുമായി ഒരിക്കല്‍ കൂടി ലയണല്‍ ആന്ദ്രെസ് മെസി താന്‍ അര്‍ജന്‍റീന ടീമിന് എന്താണെന്ന് ഫുട്ബോള്‍ ലോകത്തിന് പ്രകടമാക്കി. ഇംഗ്ലണ്ടിനെതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന അര്‍ജന്‍റീനയെ പൊരുതാന്‍ പ്രേരിപ്പിച്ചതും രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയതും മെസി തന്നെ. നിര്‍ണായകഘട്ടത്തില്‍ മെസിയുടെ അസിസ്റ്റുകളെത്തിയതോടെ അര്‍ജന്‍റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലും ഇടം പിടിച്ചു.

ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി കണ്ണീരണിഞ്ഞ് മെസിയിരുന്നു. ലോകകപ്പ് കിരീടത്തിന്റെയോ എട്ട് ബലോന്‍ ദി ഓര്‍ നേട്ടത്തിന്‍റെ ഭാരമില്ലാതെ, പകരം ആദ്യമായി ഫൈനലിലേക്ക് കടക്കുന്നൊരാളുടെ കൗതുകവും സന്തോഷവും ആ മുഖത്ത്. വര്‍ഷങ്ങള്‍ക്കപ്പുറം ആദ്യമായി പന്ത് തട്ടാനിറങ്ങിയ അതേ ആവേശം, കലണ്ടര്‍വര്‍ഷത്തില്‍ 91 ഗോളുകള്‍ നേടിയ അതേ ഉന്‍മേഷം. പ്രായം കൂടിയപ്പോള്‍ മെസി അതിനനുസരിച്ച് തന്നെ പുതുക്കിക്കൊണ്ടേയിരുന്നുവെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. ഒപ്പം മാക് അലിസ്റ്ററും എന്‍സോ ഫെര്‍ണാണ്ടസും ഡി പോളും യൂലിയന്‍ അല്‍വാരസും മെസിക്ക് കാര്യങ്ങള്‍ അനായാസമാക്കാന്‍ മല്‍സരിച്ചു. ആറ് ലോകകപ്പുകളില്‍ നിന്നായി 21 ഗോളുകളാണ് മെസിയുടെ പേരിലുള്ളത്. 

ഈജിപ്തിനെതിരെ കളിച്ചത് പോലെ പിന്നില്‍ നിന്ന ശേഷം ജയിച്ചു കയറുകയായിരുന്നു അര്‍ജന്‍റീന. മല്‍സരത്തിന്‍റെ ആദ്യ ഒരു മണിക്കൂറില്‍ തോമസ് ടുഹേലിന്‍റെ തന്ത്രങ്ങള്‍ ജയിച്ചുവെന്ന് കരുതിയിരിക്കെ മെസി കളി മാറ്റി. അര്‍ജന്‍റീന നിരന്തരം ആക്രമിക്കാന്‍ തുടങ്ങി. പല ഹെഡറുകളും ലക്ഷ്യം കണ്ടില്ല. 85–ാം മിനിറ്റില്‍ എന്‍സോ ലക്ഷ്യം കണ്ടു. ഞെട്ടിത്തരിച്ച ഇംഗ്ലണ്ട് കൂടുതവല്‍ പ്രതിരോധത്തിലേക്ക് നീങ്ങി. ഒടുവില്‍ ഇംഗ്ലണ്ടിന്‍റെ പ്രതിരോധത്തെ കബളിപ്പിച്ച് വലങ്കാല്‍ കൊണ്ടൊരു മെസി മാജിക്, ലൗട്ടാരോയുടെ ഹെഡര്‍ പിക്ഫോര്‍ഡിനെ മറികടന്ന് വല കുലുക്കി. ഇനി സ്പെയിന്‍ മാത്രം മുന്നില്‍. തിങ്കളാഴ്ചത്തെ ഫൈനലിസമയില്‍ വീണ്ടും മെസി മാജിക് കാത്തിരിക്കുകയാണ് ആരാധകര്‍.

ENGLISH SUMMARY:

Lionel Messi once again proved his status as the greatest of all time, spearheading a stunning 2-1 comeback victory for Argentina against England in the World Cup 2026 semi-final. Despite trailing for the first hour due to Thomas Tuchel’s tactical setup, Messi’s late-game brilliance ignited Argentina’s attack, providing the decisive assists that secured their place in the final. Enzo Fernández leveled the score in the 85th minute before Messi orchestrated the winning move, setting up Lautaro Martínez for a spectacular header that sealed England’s fate. Messi’s performance, marked by unmatched energy and vision, moved his tally to 21 World Cup goals, silencing critics who doubted his longevity in the tournament. Argentina now prepares for a high-stakes final against Spain this Monday, with fans worldwide waiting to see if Messi can secure yet another historic title to cement his extraordinary career.