Cape Verde goalkeeper Vozinha (1), center, greets Argentina's Lionel Messi (10) after the World Cup round of 32 soccer match between Argentina and Cape Verde in Miami Gardens, Fla., Friday, July 3, 2026. (AP Photo/Lynne Sladky)

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ അവസാനനിമിഷം വരെ വിറപ്പിച്ച് കളിച്ച് തോറ്റുമടങ്ങുന്ന കാബോ വെര്‍ദേ ഗോള്‍ കീപ്പര്‍ വൊസീഞ്ഞയുടെ വാക്കുകള്‍ വൈറലാകുന്നു. കുഞ്ഞന്‍ രാജ്യത്തു നിന്നാണ് വരുന്നതെങ്കിലും കാബോ വെര്‍ദേ ജനതയുടെ മനസ് വലുതാണെന്ന് വൊസീ‍ഞ്ഞ പറയുന്നു. ഏത് വേദിയിലും മത്സരിക്കാനുള്ള ഉള്‍ക്കരുത്ത് ഞങ്ങള്‍ക്കുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് തങ്ങള്‍ ലോകകപ്പ് വേദിയിലെത്തിയതെന്ന് വൊസീഞ്ഞ വ്യക്തമാക്കുന്നു. 

‘ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ വരുന്നത് ഒരു കുഞ്ഞുരാജ്യത്തു നിന്നാണെന്ന്, ഒരുപക്ഷേ നിങ്ങളെല്ലാവരും ചിന്തിക്കുന്നുണ്ടാകും കാബോ വെര്‍ദേ താരങ്ങള്‍ അത്ര മികച്ചവരല്ലെന്ന്, പക്ഷേ ഞങ്ങളുടെ നല്ല കഴിവുകളും ഗുണങ്ങളും ലോകത്തിനു മുന്‍പില്‍ ബോധ്യപ്പെടുത്താനാണ് ഈ ലോകകപ്പ് വേദിയിലെത്തിയത്, ഇങ്ങനെയൊരു ലോകവേദിയില്‍ ഞങ്ങള്‍ക്ക് മത്സരിക്കാനാകുമെന്ന് കാണിക്കാനാണ് ഞങ്ങളെത്തിയത്, ഞങ്ങളുടെ താരങ്ങള്‍ക്ക് ഏത് വേദിയിലും കളിക്കാനാകുമെന്ന് ഞങ്ങള്‍ തെളിയിച്ചു, വലിയ വലിയ മത്സരങ്ങളിലും ലീഗുകളിലും ലോകവേദികളിലും മത്സരിക്കാനാകുമെന്ന് ഞങ്ങള്‍ തെളിയിച്ചെന്നും വൊസീഞ്ഞ പറയുന്നു.  

ഞങ്ങളുടെ രാജ്യത്തെ അങ്ങേയറ്റം സ്നേഹിക്കുന്നു, ഒരുപാട് പാഷന്‍ ഉള്ളവരാണ് കാബോ വെര്‍ദേയിലെ ജനത, ഒരുപാട് കഷ്ടപ്പാടുകളും പ്രതിസന്ധികളും അതിജീവിച്ചാണ് ഞങ്ങളോരോരുത്തരും വളര്‍ന്നത്, ഞങ്ങളുടെ മാതാപിതാക്കളും മുതുമുത്തച്ഛന്‍മാരും ഏറെ ത്യാഗങ്ങള്‍ സഹിച്ചാണ് ഞങ്ങളെ പഠിപ്പിച്ചതും, വളര്‍ത്തിയതും. ഈ വേദിയില്‍ ഞങ്ങളുടെ ഉള്‍ക്കരുത്തും ഉള്‍ക്കാഴ്ചയും പ്രതിരോധശക്തിയും നിങ്ങള്‍ തിരിച്ചറിഞ്ഞുകാണും, ‍ഞങ്ങളുടെ രാജ്യത്തെ ഓരോ ജനതയ്ക്കുവേണ്ടിയുമാണ് ഈ വേദിയിലെത്തിയത്, ചെറിയ രാജ്യമാണെങ്കിലും വലിയ ഹൃദയമുള്ളവരാണ് ഞങ്ങള്‍, പോരാളികളാണ് ഞങ്ങളെന്നും, എവിടേയും പോരാളികളാണെന്നും മത്സരശേഷം വൊസീഞ്ഞ പറയുന്നു. 

Cape Verde Goalkeeper Vozeinha's Inspiring World Cup Message:

World Cup goalkeeper Vozeinha's inspiring words after Cape Verde's valiant performance against Argentina are going viral. He emphasizes the immense spirit and fighting prowess of his small nation, proving that they can compete on any stage.