fifa-ranking-messi-second-ronaldo79

ലോകകപ്പിന്‍റെ ചരിത്രത്തിലാദ്യമായി 19 ഗോളുകള്‍ നേടിയിട്ടും അതില്‍ ആറും ഈ ലോകകപ്പിലേതായിട്ടും ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ഫിഫ റാങ്കിങില്‍ രണ്ടാമന്‍. ഞെട്ടേണ്ട, 'ഫിഫ ലോകകപ്പ് 2026 പവര്‍ റാങ്കിങ്' അനുസരിച്ചാണ് ഈ കണക്ക്. ഈ ലോകകപ്പില്‍ നാല് ഗോളുകള്‍ വീതം നേടിയ എംബപ്പെയും വിനീസ്യൂസും ഹാളണ്ടോ ആകും ഒന്നാമതെന്ന് കരുതിയെങ്കിലും തെറ്റി. 

ജര്‍മന്‍ താരം ഡെനിസ് ഉന്‍ഡാവാണ് ഒന്നാമന്‍. അറ്റാക്കിങില്‍ 8.36, ക്രിയേറ്റിവിറ്റിയില്‍ 6.78, പ്രതിരോധത്തില്‍ 4.7 എന്നിങ്ങനെയാണ് ഉന്‍ഡാവിന്‍റെ സ്റ്റാറ്റിസ്റ്റിക്സ്. മെസിക്കാവട്ടെ, അറ്റാക്കിങില്‍ 8.34, ക്രിയേറ്റിവിറ്റിയില്‍ 6.43, പ്രതിരോധത്തില്‍ 5.14 എന്നിങ്ങനെയാണ് സ്കോര്‍. എംബപ്പെയാണ് മൂന്നാമന്‍ (8.13,7.25,4.59), വിനീസ്യൂസ് നാലാമതും (7.92,6.39,4.75). സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 79–ാം സ്ഥാനത്താണെന്നതാണ് കൗതുകകരം.  അറ്റാക്കിങില്‍ 5.72, ക്രിയേറ്റിവിറ്റിയില്‍ 4.98, പ്രതിരോധത്തില്‍ 4.74 എന്നിങ്ങനെയാണ് താരത്തിന്‍റെ സ്കോര്‍.

FILE PHOTO: Soccer Football - FIFA World Cup 2026 - Group E - Germany v Ivory Coast - Toronto Stadium, Toronto, Canada - June 20, 2026
Germany's Deniz Undav celebrates scoring their second goal REUTERS/Thomas Mukoya/File Photo

FILE PHOTO: Soccer Football - FIFA World Cup 2026 - Group E - Germany v Ivory Coast - Toronto Stadium, Toronto, Canada - June 20, 2026 Germany's Deniz Undav celebrates scoring their second goal REUTERS/Thomas Mukoya/File Photo

കളിയിലെയും ടൂര്‍ണമെന്‍റിലെയും പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് പവര്‍ റാങ്കിങ് നിശ്ചയിക്കുന്നതെന്ന് ഫിഫ പറയുന്നു. ഇതനുസരിച്ച് ടൂര്‍ണമെന്‍റിലെ താരങ്ങളുടെ ആകെയുള്ള പ്രകടനത്തിന് 0–10 ഇടയില്‍ സ്കോര്‍ നല്‍കും. ഗോള്‍ കീപ്പര്‍മാരാണെങ്കില്‍ ഗോള്‍ തടുക്കുന്നതിനെയും പൊസസഷനെയും അടിസ്ഥാനമാക്കിയാകും സ്കോര്‍. 

29കാരനായ ഡെനിസ് ഉന്‍ഡാവ് ലോകകപ്പില്‍ ജര്‍മനിയുടെ കരുത്തനായിരുന്നു. പകരക്കാരനായി കളിക്കാനിറങ്ങിയ താരം മൂന്ന് ഗോളടിക്കുകയും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. 

ENGLISH SUMMARY:

In a major surprise for football fans worldwide, Germany's Deniz Undav has claimed the top spot in the official FIFA World Cup 2026 Player Power Rankings. Despite scoring an impressive six goals in the current edition to reach a historic career milestone of nineteen World Cup goals, football legend Lionel Messi is ranked second. Global superstars Kylian Mbappé and Vinícius Júnior follow closely behind in third and fourth places respectively, based on their individual mathematical performance evaluations. Meanwhile, Portuguese icon Cristiano Ronaldo is placed down at seventy-ninth position following a quieter statistical run in the tournament's group stage fixtures. FIFA's advanced data tracking index rates each outfield player from zero to ten based on real-time attacking efficacy, tactical creativity, and defensive contributions. The twenty-nine-year-old Undav secured his elite leading score due to his high efficiency as a super-sub, registering three decisive goals and two assists for the German squad.