ഈ ലോകകപ്പില്‍ ഇറാനോളം അനീതി മറ്റൊരു ടീമും നേരിട്ടിട്ടുണ്ടാകില്ല. അവസാന ഗ്രൂപ്പ് മല്‍സരം കഴിഞ്ഞ് ലോകത്തിനൊരു കത്തുമെഴുതിയാണ് ഇറാന്‍ മടങ്ങിയത്
ഈജിപ്തിനെതിരെ സമനില വഴങ്ങിയതിന് പിന്നാലെ, സിയാറ്റില്‍ സ്റ്റേഡിയത്തിലെ ഡ്രസിങ് റൂമിൽ ഇറാന്‍ ഫുട്ബോള്‍ ഒരു കുറിപ്പ് എഴുതിവച്ചിരുന്നു. 'ഒരു ടീമിന് ഗ്രൂപ്പിൽനിന്ന് മുന്നേറാനായേക്കും, എന്നാൽ നീതിയും അന്തസും കൊണ്ടു മാത്രമേ ചരിത്രത്തിനു മുന്നിൽ തലയുയർത്തി നിൽക്കാനാകൂ,' . 'ഫെയർപ്ലേ ഫുട്ബോൾ നിയമത്തിലെ ഒരു വരി മാത്രമല്ല, കളിയുടെ ആത്മാവാണ്.'സിയാറ്റിലിന്റെ ആതിഥേയത്വത്തിന് നന്ദി. ഇറാനുവേണ്ടി ഹൃദയവും ശബ്ദവും സർവവും നൽകിയ എല്ലാ ഇറാൻകാർക്കും നന്ദി,' എന്നും കുറിപ്പിലുണ്ട്. ഈജിപ്തിനെതിരെ ഇഞ്ചുറി ടൈമിൽ ഷുജാ ഖലീൽസാദെ പന്ത് വലയിലെത്തിച്ചപ്പോൾ ഇറാൻ ജയം ഉറപ്പിച്ചതായിരുന്നു. എന്നാൽ, വാർ പരിശോധനയിൽ ഓഫ്സൈഡ് വിധിച്ചതോടെ തകര്‍ന്നത് ഇറാന്റെ ഹൃദയമാണ്. കളത്തിനുപുറത്തും ഇറാന്‍ അനീതി നേരിട്ടു.
വാഷിങ്ടൻ ഏർപ്പെടുത്തിയ യാത്രാനിയന്ത്രണങ്ങൾ കാരണം, മല്‍സരങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇറാൻ ടീമിന് മെക്സിക്കോയിൽനിന്ന് യുഎസിലേക്ക് എത്താന്‍ അനുമതിയുണ്ടായിരുന്നത്. ഈജിപ്തിനെതിരായ മത്സരത്തിനുശേഷം, ഇറാൻ പരിശീലകൻ അമീർ ഗൊലേനോയിയും ക്യാപ്റ്റൻ മെഹ്ദി തരേമിയും യാത്രാനിയന്ത്രണങ്ങള്‍ക്കെതിരെ അതിരൂക്ഷമായി പ്രതികരിച്ചു. ഭാവി ലോകകപ്പുകളിൽ ആതിഥേയ രാജ്യം ഒരുടീമിനോടും ഇതുപോലെ പെരുമാറാൻ ഫിഫ അനുവദിക്കരുതെന്ന് മാത്രമാണ് ഇറാന്റെ ആവശ്യം.