donald-trump

തുർക്കി സന്ദർശനത്തിനിടെ ഇറാനിൽ നിന്നുള്ള വധഭീഷണിയെത്തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രഹസ്യമായി തുര്‍ക്കി വിട്ടത് എയർപോർട്ട് കാറ്ററിങ് ട്രക്കിൽ ഒളിച്ചെന്ന് റിപ്പോര്‍ട്ട്. പ്രമുഖ അമേരിക്കൻ മാധ്യമമായ 'വാഷിങ്ടൺ പോസ്റ്റ്' ആണ് അതീവ സുരക്ഷാ രഹസ്യങ്ങൾ പുറത്തുവിട്ടത്. നാറ്റോ ഉച്ചകോടിക്കിടെയായിരുന്നു സംഭവം. അതീവ രഹസ്യമായി നടപ്പിലാക്കിയ ഈ ഓപ്പറേഷന്റെ വിശദാംശങ്ങളാണ് ഇപ്പോൾ രാജ്യാന്തര തലത്തിൽ വലിയ ചർച്ചയാകുന്നത്.

നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാൻ അങ്കാരയിലെത്തിയ ട്രംപിനെ ലക്ഷ്യമിട്ടാണ് ഇറാനിൽ നിന്ന് ശക്തമായ വധഭീഷണി ഉണ്ടായത്. തുടർന്നാണ് വൈറ്റ് ഹൗസ് അതീവ രഹസ്യ നീക്കം നടത്തിയത്. മാധ്യമപ്രവർത്തകരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിക്കാൻ, സാധാരണ വിമാനങ്ങളിലേക്ക് ഭക്ഷണം കയറ്റാൻ ഉപയോഗിക്കുന്ന കാറ്ററിങ് ട്രക്ക് ഉപയോഗിച്ചാണ് ട്രംപിനെ രഹസ്യമായി ചെറിയ മിലിട്ടറി വിമാനത്തിലേക്ക് (എയര്‍ഫോഴ്സ് C-32A) മാറ്റിയത്. ഈ വിമാനത്തിലാണ് ട്രംപ് തിരിച്ച് യുഎസിലെത്തിയതും.

നാറ്റോ ഉച്ചകോടിക്കായി ട്രംപ് എത്തിയത് തുര്‍ക്കിയിലേക്ക് എത്തിയതാകട്ടെ ഖത്തർ സമ്മാനിച്ച പുതിയ ആഡംബര ബോയിങ് 747-8 വിമാനത്തിലായിരുന്നു.‌ എന്നാല്‍ പരമ്പരാഗത എയർഫോഴ്സ് വണ്ണിലാണ് ട്രംപ് യുഎസിലേക്ക് തിരികെ മടങ്ങിയതെന്നായിരുന്നു യുഎസ് ഔദ്യോഗിക വൃത്തങ്ങൾ പറഞഞത്. എന്നാല്‍ ശരിക്കും ലോകത്തെ വിശ്വസിപ്പിക്കാൻ ആ വിമാനത്തെ ഒരു 'ഡികോയ്' ആയി ഉപയോഗിക്കുകയായികുന്നു. മാധ്യമപ്രവർത്തകരും ചില വൈറ്റ് ഹൗസ് ജീവനക്കാരുമാണ് ഈ വിമാനത്തില്‍ യുഎസിലേക്ക് മടങ്ങിയത്. ട്രംപ് എയര്‍ഫോഴ്സ് C-32A യിലാണ് മടങ്ങിയത്.

ഇറാനിൽ നിന്നുള്ള ഭീഷണി കണക്കിലെടുത്ത് ട്രംപിന്റെ യാത്ര അതീവ രഹസ്യമായി സൂക്ഷിക്കേണ്ടത് സുരക്ഷാ ഏജൻസികളുടെ ആവശ്യമായിരുന്നു. ആസൂത്രിതമായ ഈ ഓപ്പറേഷന്‍ ഇപ്പോളാണ് പുറത്തുവന്നത്. തനിക്കെതിരെ വധഭീഷണികളുണ്ടെന്നും താൻ പലരുടെയും ഹിറ്റ് ലിസ്റ്റിലാണെന്നും ട്രംപ് മുൻപ് പരസ്യമായി പറഞ്ഞിരുന്നു.

ENGLISH SUMMARY:

According to a Washington Post report, US President Donald Trump was secretly smuggled out of Turkey in an airport catering truck during a NATO summit due to severe assassination threats from Iran. To evade media and security risks, White House personnel used the catering vehicle to transfer Trump to a smaller military aircraft (Air Force C-32A) for his return to the US. Meanwhile, his official luxury aircraft acted as a decoy carrying journalists and staff back home to mask his actual transit.