cristiano-ronaldo

പോര്‍ച്ചുഗലിന് ജയം വേണ്ടിയിരുന്ന ആദ്യ മല്‍സരത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണ്‍ഡോയ്ക്ക് സാധിച്ചിരുന്നില്ല. പിന്നാലെ ഉസ്ബക്കിസ്ഥാനെതിരെ  റൊണാള്‍ഡോ കളിക്കുമോ എന്നൊരു ചോദ്യം സ്പോര്‍ട്സ് ലോകത്ത് ഉയരുന്നുണ്ട്. ഇതിനോട് പോര്‍ച്ചുഗല്‍ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസും പ്രതികരിച്ചു. 

കോംഗോയ്ക്കെതിരെ 1-1 ന്‍റെ സമനിലയില്‍ അവസാനിച്ച മല്‍സരത്തില്‍ ക്രിസ്റ്റ്യാനോ സ്കോര്‍ ചെയ്തിരുന്നില്ല. ഒന്നിലേറെ അവസരങ്ങള്‍ താരം നഷ്ടപ്പെടുത്തിയിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുണ്ടായിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ ടീമിനെ ബാധിക്കില്ലെന്നും ലോകകപ്പ് പോലൊരു വേദിയില്‍ ഇത് സാധാരണമാണെന്നുമാണ് കോച്ചിന്‍റെ വാദം. 

'ഞങ്ങള്‍ ലോകകപ്പാണ് കളിക്കുന്നത്. അതിന്‍റേതായ കോലാഹലങ്ങളും പിരിമുറുക്കങ്ങളും ഉണ്ടാകും. ഇതൊക്കെ കളിയുടെ ഭാഗമാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്. ക്രിസ്റ്റ്യാനോയുടെ പേര് പറഞ്ഞില്ലെങ്കിലും ചില വിമര്‍ശനങ്ങള്‍ അന്യായമാണെന്നും കോച്ച് പറഞ്ഞു. ഉസ്ബക്കിസ്ഥാനെതിരെ റൊണാള്‍ഡോ കളിക്കുമെന്ന് കോച്ച് പറഞ്ഞില്ല. 'ഇലവനെ പറ്റി നിങ്ങളോട് പറയാന്‍ സാധിക്കില്ല, കളിക്കരെ പോലും അറിച്ചിട്ടില്ല' എന്നാണ് റൊണാള്‍ഡോയെ പറ്റിയുള്ള ചോദ്യത്തിന് മറുപടി. 

മാധ്യമങ്ങളോട് സംസാരിച്ചില്ലെങ്കിലും മല്‍സര ശേഷം ക്രിസ്റ്റ്യാനോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ രണ്ട് കുറിപ്പിട്ടിട്ടുണ്ട്. 'ഞങ്ങൾ ആഗ്രഹിച്ച രീതിയിലുള്ള തുടക്കമായിരുന്നില്ല ഇത്, പക്ഷേ കളി ഇനിയും ബാക്കിയുണ്ട്. തലയുയർത്തി പിടിച്ച് അടുത്ത മത്സരത്തിൽ ശ്രദ്ധിക്കാം' എന്നാണ് ആദ്യ പോസ്റ്റ്. 'ലക്ഷ്യത്തിൽ മാത്രം ശ്രദ്ധയോടെ' എന്ന കുറിപ്പുമായാണ് ടീമിന്റെ പരിശീലന സെഷനിൽ നിന്നുള്ള ചിത്രങ്ങൾ ക്രിസ്റ്റ്യാനോ പോസ്റ്റ് ചെയ്തത്. രാത്രി 10.30 ആണ് മത്സരം. 

ENGLISH SUMMARY:

Cristiano Ronaldo failed to make an impact in Portugal's opening match, which ended in a disappointing 1-1 draw against Congo. Following intense social media criticism over the superstar's missed opportunities, fans and pundits are questioning whether he will start in the upcoming crucial fixture against Uzbekistan. Portugal coach Roberto Martínez defended the team against the backlash, stating that high pressure and noise are normal at the World Cup, though he remained tight-lipped about the starting lineup. Meanwhile, Ronaldo took to social media to motivate his followers, sharing training photos and urging his team to keep their heads high and stay focused on the ultimate goal.