ലോകകപ്പില്‍ ഗ്രൂപ്പ് ജെയില്‍ ആദ്യ ജയം സ്വന്തമാക്കി അള്‍ജീരിയ. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ജോര്‍ദാനെതിരെ രണ്ടു ഗോളുകള്‍ക്കാണ് വിജയം. തോല്‍വിയോടെ ജോര്‍ദാന്‍ ലോകകപ്പില്‍ നിന്നും പുറത്തായി. ശക്തമായ ജോര്‍ദാന്‍ പ്രതിരോധത്തെ പൊളിച്ചാണ് അള്‍ജീരിയയുടെ വിജയം.
കോര്‍ണറില്‍ നിന്നായിരുന്നു അള്‍ജീരിയയുടെ രണ്ടു ഗോളുകളും. തുടര്‍ച്ചയായ അറ്റാക്കുകള്‍ക്ക് ശേഷം 68-ാം മിനിറ്റിലാണ് അള്‍ജീരിയ ആദ്യ ഗോള്‍ േനടിയത്. റിയാദ് മഹ്രാസെടുത്ത കോര്‍ണറില്‍ നിന്ന് നാദിർ ബെൻബൗലി ഹെഡ്ഡറിലൂടെയാണ് അള്‍ജീരിയയുടെ ആദ്യ ഗോള്‍ നേടിയത്.
81-ാം മിനിറ്റില്‍ അമിൻ ഹദ്ജ് മൂസയും എടുത്ത കോർണറില്‍ നിന്നാണ് അമിൻ ഗോരി ഗോള്‍ നേടുന്നത്. കോര്‍ണറില്‍ നിന്നും ബോക്സിലേക്ക് എത്തിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ജോര്‍ദാന്‍ പ്രതിരോധത്തിന് പിഴച്ചു. പോസ്റ്റിന് മുന്നില്‍ നിന്നുള്ള അമിന്‍റെ ഷോട്ട് ഗോളിയെ നിഷ്പ്രഭമാക്കി വലകുലുക്കുകയായിരുന്നു. 2014 ശേഷം ആദ്യമായാണ് അള്‍ജീരിയ ലോകകപ്പ് മത്സരം ജയിക്കുന്നത്.
മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ സ്കോര്‍ ചെയ്യാന്‍ ജോര്‍ദാനായി. മൂസ അൽ തമാരിയുടെ പാസിൽ നിന്നാണ് നിസാർ അൽ റഷദാൻ ഗോള്‍ നേടുന്നത്.