FOXBOROUGH, MASSACHUSETTS - JUNE 19: Ismael Saibari #11 of Morocco celebrates after scoring his team's first goal during the FIFA World Cup 2026 Group C match between Scotland and Morocco at Boston Stadium on June 19, 2026 in Foxborough, Massachusetts.   Justin Setterfield/Getty Images/AFP (Photo by Justin Setterfield / GETTY IMAGES NORTH AMERICA / Getty Images via AFP)

FOXBOROUGH, MASSACHUSETTS - JUNE 19: Ismael Saibari #11 of Morocco celebrates after scoring his team's first goal during the FIFA World Cup 2026 Group C match between Scotland and Morocco at Boston Stadium on June 19, 2026 in Foxborough, Massachusetts. Justin Setterfield/Getty Images/AFP (Photo by Justin Setterfield / GETTY IMAGES NORTH AMERICA / Getty Images via AFP)

ഈ ലോകകപ്പിലെ അതിവേഗ ഗോളുമായി  മൊറോക്കന്‍ താരം ഇസ്മായില്‍ സായ്ബാരി. സ്കോട്​ലന്‍ഡിനെതിരെ 71–ാം സെക്കന്‍റിലാണ് സായ്ബാരിയുടെ മിന്നല്‍ഗോള്‍ പിറന്നത്. സ്കോട്ടിഷ് പ്രതിരോധത്തില്‍ വിള്ളല്‍ കണ്ടെത്തിയ ബ്രഹീം ഡയസ് നല്‍കിയ ത്രൂ ബോള്‍ കാലിലാക്കി കുതിച്ച സായ്ബാരി ഗോള്‍വലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു.

ലോകകപ്പിലെ മൊറോക്കോയുടെ ആദ്യ മല്‍സരത്തില്‍ ബ്രസീലിനെതിരെയും സായ്ബാരി ഗോള്‍ നേടിയിരുന്നു. ഇതോടെ ലോകകപ്പില്‍ തുടര്‍ച്ചായ മല്‍സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ മൊറോക്കന്‍ താരമായും സായ്ബാരി മാറി. 

സ്കോട്‌ലന്‍ഡിനെതിരെ പൊസഷനില്‍ മികച്ച് നിന്ന മൊറോക്കോ പാസുകളുടെ കൃത്യതയിലും  മുന്നിട്ട് നിന്നു. ആക്രമിച്ച് അവസരങ്ങള്‍ കണ്ടെത്തുന്നതിലും മൊറോക്കോ തന്നെയായിരുന്നു മുന്നില്‍. 12 ഷോട്ടുകളില്‍ ആറെണ്ണം മൊറോക്കോ ടാര്‍ഗറ്റിലേക്ക് എത്തിച്ചുവെങ്കില്‍ സ്കോട്​ലന്‍ഡിന് ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.  അവസാന 20 മിനിറ്റിലേക്ക് എത്തിയപ്പോള്‍ സമനില പിടിക്കാന്‍ സ്റ്റീവ് ക്ലാര്‍ക്കും സംഘവും കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ജോണ്‍ മഗ്ഗിന് പെനല്‍റ്റി നിഷേധിച്ചതും സ്കോട്​ലന്‍ഡ് താരങ്ങളുടെ പ്രതിഷേധത്തിനിടയാക്കി. സ്കോട് മക്ടൊമിനെയെ ബോക്സിനുള്ളില്‍ വച്ച് മൊറോക്കോ വീണ്ടും ഫൗള്‍ ചെയ്തതോടെ പെനല്‍റ്റിക്കായി വീണ്ടും വാദിച്ചുവെങ്കിലും റഫറി അനുവദിച്ചില്ല. 

ജയത്തോടെ ഗ്രൂപ്പ് സിയില്‍ നാല് പോയിന്‍റുമായി മൊറോക്കോ രണ്ടാമതാണിപ്പോള്‍. ബ്രസീലിനെതിരെ നേടിയ സമനിലയും സ്കോട്​ലന്‍ഡിനെതിരെ നേടിയ ജയവുമാണ് ഗ്രൂപ്പില്‍ മൊറോക്കോയുടെ സ്ഥാനം ഭദ്രമാക്കിയത്. ജൂണ്‍ 24ന് നടക്കുന്ന കളിയില്‍ ഹെയ്റ്റിക്കെതിരെ ജയമോ സമനിലയോ നേടിയാലും അടുത്ത ഘട്ടത്തിലേക്ക് മൊറോക്കോയ്ക്ക് കടക്കാനാകും. അതേസമയം, ഹെയ്റ്റിക്കെതിരെ ജയിച്ചു തുടങ്ങിയിട്ടും സ്കോട്​ലന്‍ഡിന്റെ നില പരുങ്ങലിലായിരിക്കുകയാണ്. മിയാമിയില്‍ നടക്കുന്ന അടുത്ത മല്‍സരത്തില്‍ ബ്രസീലിനെയാണ് സ്കോട്​ലന്‍ഡിന് നേരിടാനുള്ളത്. ഹെയ്റ്റിയെ 3–0ത്തിന് തകര്‍ത്ത ബ്രസീലാണ് ഗ്രൂപ്പില്‍ ഒന്നാമത്. 

ENGLISH SUMMARY:

Moroccan midfielder Ismail Saibari scripted a historic milestone by netting a lightning-fast goal just seventy-one seconds into their high-intensity World Cup clash against Scotland. Capitalizing on a sharp defensive lapse, Real Madrid's Brahim Diaz delivered a perfectly weighted through-ball that allowed Saibari to sprint clear and confidently fire past the Scottish goalkeeper. Having previously scored in the tournament opener against heavyweights Brazil, Saibari officially stands as the first Moroccan footballer to secure goals in consecutive World Cup tournament matches. Throughout the encounter, the Atlas Lions heavily dominated ball possession and execution accuracy, successfully registering twelve total shots with six cleanly hitting the target. Scotland's attacking unit struggled immensely to break through Morocco's backline, failing to register a single shot on target despite furious late penalty appeals from John McGinn and Scott McTominay. This critical 1-0 victory comfortably places Morocco second in the Group C standings with four points, putting them on the absolute brink of knockout qualification ahead of their upcoming fixture against Haiti