ഇന്നലെ ലോകകപ്പില്‍ സമനിലകളുടെ മേളമായിരുന്നുവെങ്കില്‍ ഇന്ന് ആ ക്ഷീണം തീര്‍ക്കുകയാണ് ഫ്രാന്‍സും അര്‍ജന്‍റീനയും നോര്‍വേയുമെല്ലാം. ഇന്ത്യന്‍ സമയം രാത്രി 12.30 നായിരുന്നു ഫ്രാന്‍സ്– സെനഗല്‍ മല്‍സരം. മല്‍സരത്തില്‍ ഫ്രാന്‍സ് വിജയിക്കുക മാത്രമല്ല, ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ എംബപെ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു. പെലെ, ലയണൽ മെസി, ജസ്റ്റ് ഫോണ്ടെയ്ൻ എന്നിവരെ മറികടന്നായിരുന്നു എംബപെയുടെ നേട്ടം. മാത്രമല്ല, ഫ്രാന്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായും എംബപെ മാറി. മെസിയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് വന്നതോടെ 16 ഗോളുകളുമായി ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയും (ഒന്നാം സ്ഥാനം), ബ്രസീലിന്റെ റൊണാള്‍ഡോയും മാത്രമായിരുന്നു എംബപെയുടെ മുന്നിലുണ്ടായത്.
എംബപെയുടെ ആഘോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല. മണിക്കൂറുകള്‍ക്കുള്ളില്‍ മെസി തന്‍റെ പേര് വീണ്ടും എഴുതി ചേര്‍ത്തു ഒന്നല്ല, രണ്ടുപടി മുകളില്‍... ഒന്നാം സ്ഥാനത്ത് ക്ലോസെയ്ക്കൊപ്പം. ALSO READ മെസിയല്ലാതെ പിന്നെ ആര്? മിശിഹായുടെ തോളിലേറി അര്‍ജന്‍റീനയ്ക്ക് ആവേശജയം ...
ഫ്രാന്‍സ്– സെനഗൽ മല്‍സരം ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചിരുന്നു. രണ്ടാം പകുതിയിൽ 66-ാം മിനിറ്റിൽ ഒലിസെയുടെ പാസിലാണ് എംബപെ ഫ്രാൻസിനായി ആദ്യ ഗോൾ നേടിയത്. 2-ാം മിനിറ്റിൽ ബ്രാഡ്‌ലി ബാർകോല രണ്ടാമത്തെ ഗോളും നേടി. 95-ാം മിനിറ്റിൽ സെനഗല്‍ ഒരു ഗോള്‍ മടക്കി. 96-ാം മിനിറ്റില്‍ എംബപെയുടെ അടുത്ത ഗോള്‍. ഇതോടെ എംബപെ ലോകകപ്പില്‍ ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോററായി, ലോകകപ്പിലെ ഗോള്‍പട്ടികയില്‍ മെസിയെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തി.
മണിക്കൂറുകള്‍ക്ക് ശേഷം ഇന്ത്യന്‍ സമയം രാവിലെ 6.30ന് അര്‍ജന്‍റീനയും അള്‍ജീരിയയും ഏറ്റുമുട്ടി. 17ാം മിനിറ്റില്‍ മെസി ഗോള്‍വല കുലുക്കി. ലോകകപ്പിൽ മെസിയുടെ 14–ാം ഗോൾ, അർജന്റീനയുടെ ജഴ്‌സിയിൽ 118–ാം ഗോൾ. ഇതോടെ മെസി ലോകകപ്പ് പട്ടികയില്‍ വീണ്ടും മൂന്നാം സ്ഥാനത്ത്. എംബപെയോടൊപ്പം. 60ാം മിനിറ്റില്‍ മെസിയുടെ രണ്ടാം ഗോള്‍, ഇതോടെ എംബാപെയെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് ബ്രസീലിന്റെ റൊണാള്‍ഡോയ്ക്ക് ഒപ്പമെത്തി മെസി. അവിടെയും തീര്‍ന്നില്ല, 76–ാം മിനിറ്റില്‍ മെസി ഹാട്രിക്. ലോകകപ്പിലെ മെസിയുടെ ആദ്യ ഹാട്രിക്കാണിത്. ഇതോടെ 16 ഗോളുകളുമായി ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന റെക്കോർഡില്‍ മെസി ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയ്ക്ക് ഒപ്പമെത്തി. നോര്‍വേയ്ക്കായി ഏര്‍ലിങ് ഹാലന്‍റും ഇന്ന് ഇരട്ട ഗോള്‍ നേടി.