Ivory Coast's Ibrahim Sangare carries teammate Amad Diallo as they celebrate their win against Ecuador (AP Photo/Petr David Josek)

Ivory Coast's Ibrahim Sangare carries teammate Amad Diallo as they celebrate their win against Ecuador (AP Photo/Petr David Josek)

ലോകകപ്പ് ടീമുകളിൽ ഏറ്റവും പ്രായം കുറഞ്ഞത് ഐവറി കോസ്റ്റിനാണ്– ശരാശരി പ്രായം 25 വയസും 310 ദിവസവും. പ്രവചനാതീതനായ ദിദിയർ ദ്രോഗ്ബ നയിച്ച, യായ ടൂറെ, കൊളോ ടൂറെ, ദിദിയർ സൊക്കോറ, സലോമൻ കാലു എന്നിവരുടെ ഐവറി കോസ്റ്റ്... 'ദി എലിഫന്റ്സ്'... അവര്‍ ജയിച്ചു തുടങ്ങി...

സുവർണ തലമുറയിലെ താരങ്ങളുടെ അസ്തമയം ദേശീയ ടീമിന്‍റെ പ്രകടനത്തിലും ഇടിവുണ്ടാക്കിയിട്ടുണ്ട്. ഇതിഹാസങ്ങൾക്കൊപ്പം പന്തുതട്ടിയ എമേഴ്സ് ഫായുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സംഘം 2014-നു ശേഷം ആദ്യമായാണ് ലോകകപ്പിന് യോഗ്യത നേടുന്നത്. പങ്കെടുത്ത ലോകകപ്പുകളിലൊന്നും ഗ്രൂപ്പ് ഘട്ടം കടക്കാൻ 'എലിഫന്റ്സി'നായിട്ടില്ല. ഇത്തവണ ആ കടമ്പ മറികടക്കുകയാണ് ടീമിന്റെ ലക്ഷ്യം.

2006-ൽ നെതർലൻഡ്സും അർജന്റീനയും അടങ്ങിയ ഗ്രൂപ്പിലായിരുന്നു ടീം. 2010-ൽ ബ്രസീലും പോർച്ചുഗലും ഒപ്പമെത്തിയതോടെ യോഗ്യത ബാലികേറാമലയായി. പ്രീക്വാർട്ടറിലെത്താനുള്ള ഏറ്റവും മികച്ച അവസരം ബ്രസീലിൽ നടന്ന അടുത്ത ലോകകപ്പിലായിരുന്നു. എന്നാൽ, കൊളംബിയയോടും ഗ്രീസിനോടും തോറ്റതോടെ ടീമിന് മുന്നേറാനായില്ല. ഇക്കുറി ജര്‍മനിക്കും ഇക്വഡോറിനും ക്യുറോസോയ്ക്കും ഒപ്പമാണ് ഐവറി കോസ്റ്റ്. ഇതില്‍ ഇക്വഡോറിനെതിരെ ജയിച്ചു കഴിഞ്ഞു. ഇത്തവണ ഗ്രൂപ്പ് ഘട്ടം പിന്നിടാന്‍ സുവര്‍ണാവസരമാണ്.

19കാരന്‍ യാൻ ഡിയോമാൻഡെയുടെ ഉജ്ജ്വല പ്രകടനം ആണ് ഇക്വഡോറിനെതിരെ ഐവറി കോസ്റ്റിന് ജയം ഒരുക്കിയത്. ഇക്വഡോറിനെതിരെ ഒരു ഘട്ടത്തില്‍ എന്തുചെയ്യുമെന്നറിയാതെ ആനക്കൂട്ടം പരുങ്ങി. എന്നാൽ പ്രതിരോധനിരയിൽ നിന്ന് വലതുവിങ്ങിലൂടെ സിംഗോ നടത്തിയ കുതിപ്പ് അവര്‍ക്ക് വഴി തുറന്നു. അദ്ദേഹം നൽകിയ ക്രോസ് ഓടിയെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 23 വയസ്സുകാരൻ മുന്നേറ്റനിര താരം ഡയാലോയുടെ കാലുകളിലേക്ക്. ഇടംകാലിന്റെ ഉൾഭാഗം കൊണ്ട് പന്ത് അനായാസം വലയുടെ ഇടത്തേമൂലയിൽ എത്തിച്ച് ഡയാലോ, 2014-നു ശേഷം ആദ്യമായി ലോകകപ്പിനെത്തിയ പശ്ചിമാഫ്രിക്കൻ ടീമിന് സ്വപ്നത്തുടക്കം സമ്മാനിച്ചു.

തുടർച്ചയായ 19 മത്സരങ്ങളിലെ ഇക്വഡോറിന്റെ അപരാജിത കുതിപ്പിനാണ് ഐവറി കോസ്റ്റ് വിരാമമിട്ടത്. പ്രതിരോധത്തില്‍ അലസമായി നിന്ന ആനക്കൂട്ടം ഒട്ടേറെ അവസരങ്ങള്‍ ആദ്യപകുതിയില്‍ ഇക്വഡോറിന് സമ്മാനിച്ചു. എന്നാല്‍ ഇക്വഡ‍ോറിന് അതൊന്നും മുതലാക്കാനായില്ല. പന്തടക്കത്തിൽ മികച്ചുനിന്നത് പശ്ചിമാഫ്രിക്കൻ ടീമായിരുന്നു. ഈമാസം 21ന് ജര്‍മനിക്ക് എതിരായ ഗ്രൂപ്പ് മല്‍സരം ഐവറി കോസ്റ്റിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണായകം ആകും.

ENGLISH SUMMARY:

Ivory Coast has arrived at the 2026 FIFA World Cup with the tournament's youngest squad, boasting an average age of just 25 years and 310 days. Managed by Emerse Fae, a member of the nation's previous "Golden Generation," this revitalized team successfully ended their 12-year World Cup absence by securing a hard-fought 1-0 victory over Ecuador. This win was particularly significant as it ended Ecuador's 19-match unbeaten streak, with Manchester United’s Amad Diallo providing the decisive goal in the 89th minute following a brilliant assist by Wilfried Singo. Despite the team's historical struggles—never having progressed past the group stage in previous appearances—this young squad displays newfound tactical discipline and potential. The Elephants now look toward a crucial Group E clash against Germany on June 21, which will serve as a definitive test of their aspirations to finally reach the knockout rounds.