Soccer Football - FIFA World Cup 2026 - Group C - Brazil v Morocco - New York/New Jersey Stadium, East Rutherford, New Jersey, U.S. - June 13, 2026 Brazil's Vinicius Junior in action with Morocco's Achraf Hakimi IMAGN IMAGES via Reuters/Caean Couto
ആറാം കിരീടം ലക്ഷ്യമിട്ടെത്തിയ ബ്രസീലിനെ സമനിലപ്പൂട്ടിട്ട് (1-1) കുരുക്കി മൊറോക്കോ. നെയ്മാര്‍ പുറത്തിരുന്ന മല്‍സരത്തില്‍ തുടക്കത്തിലേ മൊറോക്കന്‍ ആധിപത്യം പ്രകടമായിരുന്നു. മികച്ച പാസിങും നിയന്ത്രണവുമായി 'ജയന്‍റ് കില്ലേഴ്സ്' കളം നിറഞ്ഞതോടെ ആദ്യ ഗോളും പിറന്നു. 21 -ാം മിനിറ്റില്‍ ഇസ്മായില്‍ സായിബാരിയാണ് മൊറോക്കോയ്ക്കായി ഗോള്‍ നേടിയത്.
മൊറോക്കോയുടെ ഗോളിന് 32–ാം മിനിറ്റില്‍ വിനീസ്യൂസ് ജൂനിയറിന്‍റെ കിടിലന്‍ മറുപടി. റൈറ്റ് ഫുട്ടഡ് ഷോട്ടില്‍ മെറോക്കന്‍ ഗോളി നിസഹായനായി. വിനീസ്യൂസിന്‍റെ ഗോളിന് പിന്നാലെയാണ് ബ്രസീല്‍ ആത്മവിശ്വാസം വീണ്ടെടുത്തത്. കളിയുടെ നിയ്നത്രണവും. രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിച്ചുവെങ്കിലും ലീഡ് നേടാന്‍ ബ്രസീലിന് കഴിഞ്ഞില്ല.