എല്‍ക്ലാസിക്കോയില്‍ റയലിനെ തകര്‍ത്ത് ലാലീഗ ചാംപ്യന്‍മാരായി ബാര്‍സിലോന. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാര്‍സയും ജയം. റാഷ്ഫോര്‍ഡും ഫെറാന്‍ ടോറസുമാണ് ബാര്‍സയ്ക്കായി സ്കോര്‍ ചെയ്തത്.
ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. ഒന്‍പതാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്കിലൂടെയായിരുന്നു റാഷ്ഫോര്‍ഡിന്റെ ഗോള്‍. പതിനെട്ടാം മിനുട്ടില്‍ ഡാനി ഒല്‍മയുടെ അസിസ്റ്റില്‍ ടോറസ് ലീഡ് ഉയര്‍ത്തി. മൂന്നു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കേയാണ് ബാര്‍സ കിരീടം ഉറപ്പിച്ചത്. ബാര്‍സലോണയുടെ 29–ാം ലാ ലിഗ കിരീടമാണ്.