Fans react after a penalty shootout at the end of the World Cup qualifying playoff final soccer match between Bosnia and Italy in Zenica, Bosnia, Tuesday, March 31, 2026. (AP Photo/Armin Durgut)
വീണ്ടും ഇറ്റലിയില്ലാത്ത ലോകകപ്പ്. ആ വാര്‍ത്ത ഇറ്റലിക്കാര്‍ക്ക് താങ്ങാനായില്ല. തുടര്‍ച്ചയായ മൂന്നാം വട്ടവും ലോകകപ്പില്‍ ഇറ്റലിയില്ലാത്തതിന്‍റെ ദുഃഖത്തിലും നിരാശയിലും തെരുവിലിറങ്ങിയ ജനം കളിക്കാരുടെ കൂറ്റന്‍ ഫ്ലക്സുകള്‍ക്ക് തീയിട്ടു. ഹൃദയം തകര്‍ന്നുവെന്ന് പലരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായി. ബോസ്നിയ ആന്‍റ് ഹെര്‍സഗോവിനയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതോടെയാണ് യോഗ്യതാ കടമ്പയില്‍ അസൂറിപ്പട തട്ടി വീണത്. വാശിയേറി പോരാട്ടത്തില്‍ ഇരു ടീമും ഓരോ ഗോള്‍ നേടി സമനിലയായതോടെ മല്‍സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ 4–1ന് ബോസ്നിയ ജയിച്ചു കയറുകയായിരുന്നു.
Soccer Football - FIFA World Cup - UEFA Qualifiers - Finals - Bosnia and Herzegovina v Italy - Bilino Polje Stadium, Zenica, Bosnia and Herzegovina - March 31, 2026 Italy's Pio Esposito reacts after missing a chance to score REUTERS/Matteo Ciambelli TPX IMAGES OF THE DAY
നാലുവട്ടം ലോകകപ്പ് ജേതാക്കളെന്ന നേട്ടത്തില്‍ ഊറ്റംകൊള്ളുന്ന ജനങ്ങള്‍ക്ക് തുടര്‍ച്ചയായ മൂന്നാം വട്ടവും ടീം പുറത്തിരിക്കുന്നത് ചിന്തിക്കാന്‍ കഴിയുന്നില്ല. ഇറ്റലിയുടെ ഫുട്ബോള്‍ ശരിയായ കൈകളിലല്ലെന്ന് ജനം ആക്ഷേപമുയര്‍ത്തുന്നു. 2014 ന് ശേഷം ഇതുവരെ ഇറ്റലിക്ക് ലോകകപ്പ് യോഗ്യത നേടാനായിട്ടില്ല. 2018 ല്‍ സ്വീഡനോടും, 2022 ല്‍ നോര്‍ത്ത് മാസിഡോണിയയോടും തോറ്റാണ് ഇറ്റലി മടങ്ങിയത്.
'ടീം ഇത്ര വലിയ തോല്‍വി അര്‍ഹിച്ചിരുന്നില്ലെന്നും അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും താന്‍ തകര്‍ന്നുവെന്നും ഇറ്റലിയുടെ കോച്ച് ജെന്നേറോ ഗറ്റൂസോ പ്രതികരിച്ചു. തോല്‍വിയുടെ ആഘാതത്തിലും ഗറ്റൂസോയെ ഇറ്റലി പുറത്താക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
An aerial view shows fans celebrating after the Bosnian national team qualified for the World Cup by winning a penalty shootout against Italy, in Sarajevo, Bosnia, Wednesday, April 1, 2026. (AP Photo/Armin Durgut)
രണ്ടാം തവണയാണ് ബോസ്നിയ ലോകകപ്പിനെത്തുന്നത്. നിശ്ചയദാര്‍ഢ്യമാണ് ലോകകപ്പ് യോഗ്യത നേടാന്‍ ടീമിനെ സഹായിച്ചതെന്ന് കോച്ച് സെര്‍ഗജ് ബാര്‍ബറാസ് പറഞ്ഞു. 2014ലാണ് ബോസ്നിയ ആദ്യമായി ലോകകപ്പ് യോഗ്യത നേടിയത്.
Google trending topic: bosnia and herzegovina vs italy