Image Credit: X@JacobsBen

Image Credit: X@JacobsBen

TOPICS COVERED

  • ക്രൊയേഷ്യൻ ഫുട്ബോൾ ഇതിഹാസം ലൂക്ക മോഡ്രിച്ച് ഒരു വർഷം കൂടി എസി മിലാനിൽ തുടരും.

ക്രൊയേഷ്യൻ ഫുട്ബോൾ ഇതിഹാസം ലൂക്ക മോഡ്രിച്ച് ഒരു വർഷം കൂടി എസി മിലാനിൽ തുടരും. 41-ാം വയസ്സിലേക്ക് കടക്കുന്ന താരം ക്ലബ്ബുമായി പുതിയ കരാർ ഒപ്പിട്ടു. 'ക്രൊയേഷ്യൻ ഇതിഹാസം റോസനേരി ജേഴ്സിയിൽ യാത്ര തുടരും' എന്ന് ക്ലബ്ബ് പ്രസ്താവനയിൽ അറിയിച്ചു. മോഡ്രിച്ചിന്റെ  കരാർ 2027 ജൂൺ വരെയാണ് ദീര്‍ഘിപ്പിച്ചത്. കഴിഞ്ഞ വർഷം ഒരു വർഷത്തെ കരാറിലാണ് ക്രൊയേഷ്യന്‍ താരം മിലാനിലെത്തിയത്.  ടീമിനായി 37 മത്സരങ്ങളിൽ ബൂട്ടണിയുകയും രണ്ട് ഗോളുകൾ നേടുകയും ചെയ്തു. 

ഇറ്റാലിയന്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ ക്ലബ്ബ് അഞ്ചാം സ്ഥാനത്തായിരുന്നു എസി മിലാന്‍. ഏഴുതവണ യൂറോപ്യൻ ചാംപ്യന്മാരായിരുന്ന മിലാന്‍ ടീമിന്‍റെ പ്രതാപം വീണ്ടെടുക്കുന്നതിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്‍ മാനേജർ റൂബൻ അമോറിമിനെയാണ് ക്ലബ് പരിശീലകനായി എത്തിച്ചിരിക്കുന്നത്. പുതിയ പരിശീലകന് കീഴിൽ ഈ സീസണിൽ ഇറങ്ങുന്ന എ.സി.മിലാന്‍ യൂറോപ്പ ലീഗിൽ മത്സരിക്കും. 

2018ലെ ബലോൻ ദ് ഓർ ജേതാവായ മോഡ്രിച്ച്, റയൽ മഡ്രിഡിനൊപ്പം 28 പ്രധാന കിരീടങ്ങൾ നേടിയ തിളക്കമാർന്ന കരിയറിനുടമയാണ്. രാജ്യത്തിനായി 202 മത്സരങ്ങളിൽനിന്ന് 29 ഗോളുകൾ നേടി. ലോകകപ്പില്‍ റൗണ്ട് ഓഫ് 32-ൽ പോർച്ചുഗലിനോട് തോറ്റാണ് ക്രൊയേഷ്യ പുറത്തായത്. ലോകകപ്പിൽ മോഡ്രിച്ചിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.

ENGLISH SUMMARY:

Croatian football legend Luka Modrić has extended his contract with Serie A side AC Milan for another year, keeping him at the club until June 2027. Entering his 41st year, the veteran midfielder made 37 appearances and scored two goals for the Rossoneri last season after joining on an initial one-year deal.