ഫിഫ അണ്ടര്‍ 20 ലോകകിരീടം മൊറോക്കോയ്ക്ക്. ഫൈനലില്‍ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പിച്ചു. യാസിര്‍ സബീരി ഇരട്ടഗോളുകള്‍ നേടി. 12ാം മിനിറ്റില്‍ ഫ്രീക്കികിലൂടെയായിരുന്നു ആദ്യ ഗോള്‍. ആദ്യ അരമണിക്കൂറിനകം മൊറോക്കോ 2–0ന്റെ ലീഡെടുത്തു. ആദ്യമായാണ് ഒരു അറബ് രാജ്യ ഫിഫ ലോകകിരീടം നേടുന്നത്. ആറ് ജൂനിയര്‍ ലോകിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള അര്‍ജന്റീന 42 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫൈനലില്‍ തോല്‍ക്കുന്നത്. സെമിഫൈനലില്‍ ഫ്രാന്‍സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് മൊറോക്കോ ഫൈനലിലെത്തിയത്. കഴിഞ്ഞ സീനിയര്‍ ലോകകപ്പില്‍ മൊറോക്കോ ടീം സെമിഫൈനലിലെത്തി ചരിത്രമെഴുതിയിരുന്നു. പിന്നാലെയാണ് ജൂനിയര്‍ ടീമിന്റെ ലോകകിരീടനേട്ടം.