FIFA President Gianni Infantino, right, prepares to hand the FIFA World Cup Winners Trophy to President Donald Trump during an announcement in the Oval Office of the White House, Friday, Aug. 22, 2025, in Washington. AP/PTI(AP08_23_2025_000006B)

FIFA President Gianni Infantino, right, prepares to hand the FIFA World Cup Winners Trophy to President Donald Trump during an announcement in the Oval Office of the White House, Friday, Aug. 22, 2025, in Washington. AP/PTI(AP08_23_2025_000006B)

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മാത്രമല്ല, ഫുട്ബോള്‍ ലോകകപ്പ് കൂടി തനിക്ക് കിട്ടിയാല്‍ കൊള്ളാമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ലോകകപ്പുമായെത്തി ട്രംപിനെ കണ്ട ഫിഫ തലവന്‍ ജിയാനി ഇന്‍ഫാന്‍റിനോയോടാണ് ട്രംപ് തന്‍റെ ആഗ്രഹം നര്‍മം കലര്‍ത്തി അവതരിപ്പിച്ചത്. ട്രംപിന്‍റെ അടുത്ത സുഹൃത്തായ ജിയാനി ലോകകപ്പില്‍ തൊട്ടുനോക്കാനും യുഎസ് പ്രസിഡന്‍റിനെ അനുവദിച്ചു. 

'ഫിഫ പ്രസിഡന്‍റ്, രാജ്യങ്ങളുടെ പ്രസിഡന്‍റുമാര്‍, ജേതാക്കള്‍ എന്നിവര്‍ക്ക് മാത്രമാണ് ലോകകപ്പില്‍ തൊടാന്‍ കഴിയുക. ട്രംപ് ജേതാവായതിനാല്‍ തൊട്ടുനോക്കാ'മെന്ന് പറഞ്ഞായിരുന്നു ജിയാനി ലോകകപ്പ് കാണിച്ചത്. തൊട്ടു നോക്കിയതിന് പിന്നാലെ, രണ്ട് കൈ കൊണ്ടും ലോകകപ്പ് എടുത്തുയര്‍ത്തി 'ഞാനിതെടുത്തോട്ടെ'? എന്നായി ട്രംപ്. 'കൊള്ളാം മനോഹോരമായ സ്വര്‍ണക്കട്ട' എന്നൊരു കമന്‍റും പാസാക്കി. 

ഡിസംബര്‍ അഞ്ചിന് വാഷിങ്ടണിലെ കെന്നഡി സെന്‍റിറില്‍ വച്ചാണ് 48 ടീമുകള്‍ ഏതൊക്കെ ഗ്രൂപ്പിലാകുമെന്ന് നിശ്ചയിക്കുന്ന നറുക്കെടുപ്പ്. നറുക്കെടുപ്പ് പ്രഖ്യാപനം ട്രംപാണ് നടത്തിയത്. യുഎസ്, കാനഡ, മെക്സിക്കോ എന്നിവര്‍ ചേര്‍ന്നാണ് 2026ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുക. 2026 ജൂലൈ 19ന് നടക്കാനിരിക്കുന്ന ഫൈനലിന്‍റെ ടിക്കറ്റും ജിയാനി ട്രംപിന് സമ്മാനിച്ചു. ന്യൂ ജഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ഫൈനലിലെ ഒന്നാമത്തെ നിരയിലെ ഒന്നാമത്തെ സീറ്റാണ് ട്രംപിനായി നല്‍കിയത്. പുട്ടിന്‍ കൂടി ഫൈനല്‍ കാണാനെത്തിയാല്‍ നന്നാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

അനധികൃത കുടിയേറ്റക്കാരോട് കടുത്ത നിലപാടാണെങ്കിലും ലോകകപ്പ് ആരാധകര്‍ക്കായി വീസ അനുവദിക്കുന്നതില്‍ പിശുക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്‍, ഹെയ്തി, ഇറാന്‍ എന്നിങ്ങനെ 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പക്ഷേ ലോകകപ്പ് കാണാനായി അമേരിക്കയില്‍ എത്താനാവില്ല. 

ENGLISH SUMMARY:

Donald Trump expresses his desire to win the FIFA World Cup, jokingly telling FIFA President Gianni Infantino during a visit to the White House. Trump was gifted tickets to the 2026 World Cup final, co-hosted by the US, Canada, and Mexico.