Image: AP

ഫിഫ ക്ലബ്ബ് ലോകകപ്പിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ചെല്‍സി താരത്തിന്‍റെ കഴുത്തിന് പിടിച്ച്  പിഎസ്ജി പരിശീലകൻ ലൂയിസ് എന്‍റിക്വെ. ന്യൂജഴ്സിയിലെ മെറ്റ്‍ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മല്‍സരം അവസാനിച്ച ഉടനെയായിരുന്നു നാടകീയ സംഭവങ്ങള്‍. ചെല്‍സിയുടെ ഗോള്‍ സ്കോറര്‍ പെഡ്രോയെ പിഎസ്ജി കോച്ച് ലൂയിസ് എന്‍‍റിക്വെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഫൈനല്‍ വിസില്‍ മുഴങ്ങിയ ഉടനെയാണ് സംഭവം. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ചെല്‍സിയോട് തോറ്റതിന് പിന്നാലെ കോച്ചിന് ക്ഷമ നഷ്ടപ്പെടുകയായിരുന്നു. എന്‍‍റിക്വെ പെഡ്രോയുടെ കഴുത്തില്‍ പിടിക്കുകയും അടിക്കുകയും ചെയ്തു. പിഎസ്ജി ഗോള്‍കീപ്പര്‍ ഡൊണ്ണാരുമ്മയും കോച്ചിനൊപ്പം ചേര്‍ന്നു.

Image: AP

 "ഉന്തും തള്ളലുമുണ്ടായി, വലിയ സംഘർഷവും സമ്മർദ്ദവുമുണ്ടായിരുന്നു. ഈ സാഹചര്യം ഒഴിവാക്കാമായിരുന്നു". പിന്നീട് എൻറിക്വെ മാധ്യമങ്ങളോട് പറഞ്ഞു.തന്‍റെ ഉദ്ദേശ്യം കളിക്കാരെ പിരിച്ചുവിടുക എന്നത് മാത്രമായിരുന്നുവെന്നാണ് ന്യായീകരണം. കളിക്കാരനെ കൈയേറ്റം ചെയ്ത കോച്ചിന്‍റെ നടപടി ഫിഫ അച്ചടക്ക സമിതി പരിശോധിക്കും. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ പ്രതീക്ഷിക്കാം.

Image: AP

ആദ്യപകുതിയിൽ നേടിയ മൂന്നു ഗോളുകൾക്കാണ് ചെൽസി പിഎസ്ജിയെ തകർത്തത്. ചെൽസിക്കായി കോൾ പാൽമർ ‍ഇരട്ടഗോൾ നേടി. 22, 30 മിനിറ്റുകളിലായിരുന്നു പാൽമറിന്‍റെ ഗോളുകൾ. മൂന്നാം ഗോൾ 43–ാം മിനിറ്റിൽ പാൽമറിന്‍റെ അസിസ്റ്റിൽനിന്ന് ജാവോ പെഡ്രോ നേടി. ചാംപ്യന്‍സ് ലീഗും ഫ്രഞ്ച് ലീഗ് കപ്പും നേടി മികച്ച ഫോമിലായിരുന്ന പിഎസ്ജിക്ക് ക്ലബ് ലോകകപ്പ് കൂടി നേടി സീസൺ ഗംഭീരമാക്കാനുള്ള അവസരമാണ് നഷ്ടമായത്.

Image: AP

ENGLISH SUMMARY:

Drama unfolded after Chelsea’s stunning 3-0 win over PSG in the FIFA Club World Cup final in New Jersey. PSG coach Luis Enrique was caught grabbing and striking Chelsea’s goal scorer João Pedro by the neck in a heated moment. FIFA’s disciplinary committee will review Enrique’s actions, which could lead to suspension.