Nassr's Portuguese forward #7 Cristiano Ronaldo gestures during the Saudi Pro League football match between Al-Nassr and Al-Khaleej at Al-Awwal Park in Riyadh on May 21, 2025. (Photo by Fayez NURELDINE / AFP)

Nassr's Portuguese forward #7 Cristiano Ronaldo gestures during the Saudi Pro League football match between Al-Nassr and Al-Khaleej at Al-Awwal Park in Riyadh on May 21, 2025. (Photo by Fayez NURELDINE / AFP)

  • അല്‍ നസറുമായുള്ള കരാര്‍ ജൂണ്‍ 30ന് പൂര്‍ത്തിയാകും
  • പുതിയ തട്ടകമേത്? ആകാംക്ഷയില്‍ ആരാധകര്‍
  • ക്ലബ് വേള്‍ഡ് കപ്പില്‍ താരം കളിക്കുമെന്ന് ഫിഫ പ്രസിഡന്‍റ്

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസര്‍ വിടുന്നുവെന്ന് സൂചന. അല്‍ നസറിന്‍റെ ജഴ്സിയിട്ട് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് താരം ഇത്തരത്തിലുള്ള സൂചന നല്‍കിയത്. ' ഈ അധ്യായം കഴിഞ്ഞു. കഥ? അത് തുടരും. എല്ലാവരോടും നന്ദി' എന്നായിരുന്നു താരം കുറിച്ചത്. സൗദി പ്രോ ലീഗ് സീസണിലെ അല്‍ നസറിന്‍റെ അവസാന മല്‍സരത്തില്‍ ഗോളടിച്ചതിന് പിന്നാലെയാണ് താരത്തിന്‍റെ കുറിപ്പ്. കളിയില്‍ റോണാള്‍ഡോ ഗോളടിച്ചെങ്കിലും 3–2 ന് അല്‍ ഫത്താ, അല്‍ നസറിനെ പരാജയപ്പെടുത്തി.  താരം ഇനിയെങ്ങോട്ടെന്ന ആകാംക്ഷയാണ് പോസ്റ്റിന് ചുവടെ ആളുകള്‍ പങ്കുവയ്ക്കുന്നത്. അല്‍ നസറുമായുള്ള താരത്തിന്‍റെ കരാര്‍ ജൂണ്‍ 30നാണ് അവസാനിക്കുക.  Also Read: അനിയന്‍ ബെലിങ്ങാം പ്രീമിയര്‍ ലീഗിലേക്ക്

Soccer Football - Saudi Pro League - Al Nassr v Al Khaleej - Al-Awwal Park, Riyadh, Saudi Arabia - May 21, 2025
Al Nassr's Cristiano Ronaldo reacts REUTERS/Hamad I Mohammed

Soccer Football - Saudi Pro League - Al Nassr v Al Khaleej - Al-Awwal Park, Riyadh, Saudi Arabia - May 21, 2025 Al Nassr's Cristiano Ronaldo reacts REUTERS/Hamad I Mohammed

അല്‍ നസറിനായി 111 തവണ ഇറങ്ങിയ താരം 99 ഗോളുകളും നേടി. പക്ഷേ പറയത്തക്ക കിരീടനേട്ടം ഒന്നുമില്ലാതെയാണ് അല്‍നസര്‍ കാലം അവസാനിപ്പിക്കുന്നത്. രണ്ടര വര്‍ഷം നീണ്ട കാലയളവില്‍ ടീമിന് നേട്ടങ്ങളില്ലാതിരുന്നതും ക്ലബ് വിടാനുള്ള താരത്തിന്‍റെ തീരുമാനത്തിന് ബലമേകിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. റോണോ ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രചരിച്ചിരുന്നു. Also Read: മുംബൈ‌‌ക്കെതിരെ പഞ്ചാബിന് തകര്‍പ്പന്‍ ജയം‌

യുഎസില്‍ അടുത്ത് നടക്കാനിരിക്കുന്ന ഫിഫ ടൂര്‍ണമെന്‍റില്‍ റൊണാള്‍ഡോ പങ്കെടുക്കുമെന്ന ഫിഫ പ്രസിഡന്‍റ് ജിയാനിയുടെ വാക്കുകളും ഈ അഭ്യൂഹങ്ങള്‍ക്ക് കനമേകി. ടൂര്‍ണമെന്‍റിന് യോഗ്യത നേടിയ 32 ക്ലബുകളുടെ കൂട്ടത്തില്‍ അല്‍ നസര്‍ ഇല്ലാതിരിക്കെ ജൂണില്‍ താരം എങ്ങനെ കളിക്കുമെന്നതായിരുന്നു ക്ലബ് മാറ്റമുണ്ടാകുമെന്ന് ആരാധകര്‍ ഉറപ്പിച്ചതിന് കാരണം. ഇന്‍റര്‍മിയാമിക്കായി ഉദ്ഘാടന മല്‍സരത്തില്‍ മെസി കളിക്കുമെന്നും റൊണാള്‍ഡോയും ഒരു ടീമിനൊപ്പം കാണുമെന്നും ക്ലബ് വേള്‍ഡ് കപ്പിന്‍റെ ഭാഗമാകുമെന്നുമായിരുന്നു ജിയാനിയുടെ വെളിപ്പെടുത്തല്‍. Read This: ഫൈനലില്‍ ടീമിനെ അടിച്ചു ജയിപ്പിക്കാന്‍ പറന്നിറങ്ങി സിക്കന്ദര്‍ റാസ

ടൂര്‍ണമെന്റിന്‍റെ സുഗമമായ നടത്തിപ്പിനായി  ജൂണ്‍ ഒന്നു മുതല്‍ 10 വരെ പ്രത്യേക ട്രാന്‍സ്ഫര്‍ വിന്‍ഡോയും ഫിഫ തുറന്നു. ഈ അവസരം പ്രയോജനപ്പെടുത്തി റൊണാള്‍ഡോയെ പ്രമുഖ ക്ലബ് ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.  അതേസമയം, ഏത് ക്ലബാണ് ക്രിസ്റ്റ്യാനോയുടെ മനസിലെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. മെസിയെ പോലെ വടക്കേ അമേരിക്കന്‍ ക്ലബുകളിലേക്ക് ചേക്കേറുമോ അതോ കൗമാര കാലത്തെ തട്ടകമായ സ്പോര്‍ടിങ് സിപിയിലേക്ക് മടങ്ങുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. നിലവില്‍ ജൂണ്‍ നാലിനായി ജര്‍മനിക്കെതിരെ പോര്‍ച്ചുഗലിന് വേണ്ടി യുവേഫ നാഷന്‍സ് ലീഗ് സെമിക്കിറങ്ങാനായുള്ള തയ്യാറെടുപ്പിലാണ് താരം. 

ENGLISH SUMMARY:

Football icon Cristiano Ronaldo has sparked speculation about his departure from Al Nassr with a cryptic social media post saying, "This chapter is over. The story? It continues. Thank you all." The message came after scoring in Al Nassr’s final Saudi Pro League match of the season, which ended in a 3–2 defeat to Al Fateh.