Image Credit: BCCI

  • വെടിക്കെട്ട് തുടര്‍ന്ന വൈഭവ് ഏഴാം ഓവറിലെ മൂന്നാം പന്തിലാണ് സെഞ്ചറി പൂര്‍ത്തിയാക്കിയത്.

റൈസിങ് സ്റ്റാര്‍സ് ഏഷ്യകപ്പില്‍ യുഎഇക്കെതിരെ ഇരട്ട സെഞ്ചറിയുമായി വൈഭവ് സൂര്യവംശി. 52 പന്തിലാണ് വൈഭവ് 204 റണ്‍സ് നേടിയത്. ഇരട്ട സെഞ്ചറി നേടിയതിനു തൊട്ടടുത്ത പന്തില്‍ വൈഭവ് പുറത്തായി. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചറിയാണിത്. 28 സിക്സറും 7 ഫോറും സഹിതമാണ് വൈഭവിന്‍റെ ഇന്നിങ്സ്. 196 റണ്‍സാണ് ഇങ്ങനെ നേടിയത്. എട്ടു റണ്‍സാണ് വൈഭവ് ഓടിയെടുത്തത്. മത്സരത്തില്‍ ഏഴു വിക്കറ്റിന് ജയിച്ച ഇന്ത്യഎ സെമിയിലേക്ക് മുന്നേറി.

തുടക്കം മുതല്‍ തകര്‍ത്തടിച്ചാണ് വൈഭവ് കളിച്ചത്. ആദ്യ പന്തു പന്തുകള്‍ പ്രതിരോധിച്ച വൈഭവ് സൂര്യവംശി മൂന്നാം പന്തില്‍ സിക്സറടിച്ചു തുടങ്ങി. ആദ്യ ഓവറില്‍ തുടരെ മൂന്നു സിക്സടിച്ച വൈഭവ് രണ്ടാമത്തെ ഓവറില്‍ നേടിയത് രണ്ടു സിക്സും ഒരു ഫോറും. മൂന്നാമത്തെ ഓവറിലും മൂന്ന് സിക്സ് നേടി വൈഭവ് 16 പന്തില്‍ അര്‍ധ സെഞ്ചറി പൂര്‍ത്തിയാക്കി. എട്ടു സിക്സറുകള്‍ സഹിതമാണ് വൈഭവ് അര്‍ധ സെഞ്ചറി നേടിയത്. ഓടി എടുത്തത് വെറും രണ്ടു റണ്‍സ്. 

വെടിക്കെട്ട് തുടര്‍ന്ന വൈഭവ് ഏഴാം ഓവറിലെ മൂന്നാം പന്തിലാണ് സെഞ്ചറി പൂര്‍ത്തിയാക്കിയത്. ആദ്യ പന്ത് സിക്സറിച്ച് തുടരെ രണ്ടു ബൗണ്ടറിയടിച്ചാണ് വൈഭവ് ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ചറി തന്‍റെ പേരിലാക്കിയത്. 28 പന്തിലാണ് വൈഭവിന്‍റെ സെഞ്ചറി നേട്ടം. പക്ഷേ ഇവിടം കൊണ്ടും വൈഭവ് നിന്നില്ല. വെടിക്കെട്ട് തുടര്‍ന്നതോടെ 52 പന്തില്‍ ഇരട്ടസെഞ്ചറിയെന്ന റെക്കോര്‍ഡും വൈഭവിന്‍റെ പേരിലായി. 

ഏറ്റവും വേഗമേറിയ ലിസ്റ്റ് എ സെഞ്ച്വറി (28 പന്തിൽ), ഏറ്റവും വേഗമേറിയ 150 റൺസ് (40 പന്തിൽ), ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറി (52 പന്തിൽ) എന്നി ലോക റെക്കോർഡുകൾ വൈഭവ് സൂര്യവംശി തകർത്തു. വൈഭവിന്‍റെ വെടിക്കെട്ടില്‍ ഇന്ത്യ അഞ്ചാം ഓവറില്‍ 100 കടന്നു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 100 കടക്കുന്ന ടീമായി ഇന്ത്യ ഇന്ത്യ  മാറി. 

മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. 250 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 14.2 ഓവറിലാണ് ഇന്ത്യ മറികടന്നത്. ഇന്ത്യയ്ക്കായി അഭിഷേക് ശർമ്മ 12 റൺസെടുത്ത് പുറത്തായി. പിന്നീടെത്തിയ പ്രഭ്സിമ്രാൻ സിങ് മൂന്നു റൺസെടുത്തു. 27 റൺസെടുത്ത് പുറത്താകാതെ നിന്ന റിങ്കു സിം​ഗുമായി ചേർന്ന് വൈഭവ് മൂന്നാം വിക്കറ്റിൽ 137 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. വൈഭവാണ് മത്സരത്തിലെ താരം. 

ENGLISH SUMMARY:

Vaibhav Suryavanshi smashed a record-breaking 28-ball century against the UAE in the Rising Stars Asia Cup, setting the record for the fastest hundred in List A cricket. Chasing UAE's target of 249, the young batter launched an all-out assault from the start, hitting three consecutive sixes in the opening over and reaching a 16-ball half-century powered by eight sixes. He completed his milestone in the seventh over, surpassing Australian batter Jake Fraser-McGurk's previous record of a 29-ball List A century set in 2023.