• മിച്ചല്‍ ഇന്ത്യന്‍ ബോളര്‍മാരുടെ ക്ഷമ പരീക്ഷിക്കുമ്പോള്‍ മറുവശത്ത് കരിയറിലെ തന്നെ ഏറ്റവും ഇഴഞ്ഞ ബാറ്റിങുമായി ഫിലിപ്സും നിന്നു. 126 പന്തില്‍ നിന്നാണ് ഫിലിപ്സ് 26 * റണ്‍സ് നേടിയത്

വെല്ലിങ്ടണ്‍ ടെസ്റ്റില്‍ പടുകൂറ്റന്‍ സ്കോര്‍ ഇന്ത്യ ഉയര്‍ത്തിയിട്ടും സമനിലയില്‍ തളച്ച് കിവീസ്. ഡാരില്‍ മിച്ചലിന്‍റെ(49*)യും ഗ്ലെന്‍ ഫിലിപ്സി(26*)ന്‍റെയും പോരാട്ടമാണ് ന്യൂസീലന്‍ഡിന് സമനില സമ്മാനിച്ചത്. തോല്‍വി ഒഴിവാക്കാന്‍ 233 റണ്‍സ് വേണ്ടിയിരുന്ന ന്യൂസീലന്‍ഡ് 5 വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുത്തു.

അഞ്ചാം ദിവസം കളി ആരംഭിച്ചപ്പോള്‍ 132/2 എന്ന നിലയില്‍ നിന്നും 139/4 ലേക്ക് കിവീസ് വീണു. ഇതോടെ ഇന്ത്യ ജയമുറപ്പിച്ചെന്ന് തോന്നിപ്പിച്ചെങ്കിലും മധ്യനിരയില്‍ മിച്ചല്‍ നിലയുറപ്പിച്ചു. അന്‍ഷുല്‍ കാംബോജ് ടോം ബ്ലന്‍ഡലിനെ പുറത്താക്കിയതോടെ വീണ്ടും പ്രതീക്ഷവച്ചുവെങ്കിലും കീവീസ് കീഴടങ്ങാന്‍ ഒരുക്കമല്ലായിരുന്നു. മിച്ചല്‍ ഇന്ത്യന്‍ ബോളര്‍മാരുടെ ക്ഷമ പരീക്ഷിക്കുമ്പോള്‍ മറുവശത്ത് കരിയറിലെ തന്നെ ഏറ്റവും ഇഴഞ്ഞ ബാറ്റിങുമായി ഫിലിപ്സും നിന്നു. 126 പന്തില്‍ നിന്നാണ് ഫിലിപ്സ് 26 * റണ്‍സ് നേടിയത്.

ടെസ്റ്റിന്‍റെ ആദ്യ ദിനം പിച്ച് കണ്ടതും ബോളര്‍മാര്‍ നേട്ടമുണ്ടാക്കുമെന്ന് എല്ലാവരും വിധിയെഴുതി. പക്ഷേ ഉച്ച ഭക്ഷണം കഴിഞ്ഞ് കളി ആരംഭിച്ചതും പിച്ച് ബാറ്റര്‍മാരുടെ പറുദീസയായി. ഹെന്‍​റി നിക്കോള്‍സും ഗ്ലെന്‍ ഫിലിപ്സും കിവീസ് സ്കോര്‍ 350 കടത്തി. ബുംറ നാല് വിക്കറ്റും ആകാശ് ദീപ് മൂന്ന് വിക്കറ്റും വീഴ്ത്തി. പക്ഷേ പിന്നീടങ്ങോട്ട് പിച്ചില്‍ ബാറ്റര്‍മാരുടെ സമ്പൂര്‍ണ ആധിപത്യം. ഇന്ത്യ, കിവീസ് മണ്ണിലെ ഏറ്റവും ഉയര്‍ന്ന സ്കോറായ 720 കെട്ടിപ്പൊക്കി. കെ.എല്‍.രാഹുലും പന്തും സെഞ്ചറി നേടി. ഗില്ലിന് വെറും രണ്ട് റണ്‍സിനാണ് സെഞ്ചറി നഷ്ടമായത്. യശസ്വിയും ജുറേലും തകര്‍പ്പന്‍ അര്‍ധ സെഞ്ചറിയും നേടി. 

ടെസ്റ്റ് ക്രിക്കറ്റില്‍ തന്നോളം മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററില്ലെന്ന് തെളിയിക്കുന്നതായിരുന്നു പന്തിന്റെ പ്രകടനം. SENA രാജ്യങ്ങളില്‍ സെഞ്ചറി നേടുന്ന ആദ്യ ഏഷ്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് പന്ത് നേടിയതോടെയാണ് ഇന്ത്യ റെക്കോര്‍ഡ് ടോട്ടലിലെത്തിയത്. ഈ നേട്ടം കൈവറിച്ച ആറാമത്തെ ഇന്ത്യന്‍ ബാറ്റര്‍ കൂടിയാണ് പന്ത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍സിക്സ് നേടുന്ന രണ്ടാമത്തെ താരമായും പന്ത് മാറി. 107 സിക്സുകള്‍ നേടിയ മുന്‍ ന്യൂസീലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലത്തെയാണ് പന്ത് മറികടന്നത്. 138 സിക്സുകളുമായി ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്സാണ് ഒന്നാമത്.

ENGLISH SUMMARY:

New Zealand held India to a draw in the Wellington Test despite India's massive first-innings total of 720 runs. Daryl Mitchell (49*) and Glenn Phillips (26*) displayed tremendous resilience to guide New Zealand to 239/5 while chasing a target of 233 to avoid defeat. India came close to securing victory after taking two quick wickets on the final day, but Mitchell and Phillips frustrated the Indian bowlers to save the match. Rishabh Pant and KL Rahul scored centuries for India, while Pant also achieved a historic milestone by becoming the first Asian wicketkeeper-batter to score a Test century in a SENA country.