India's Virat Kohli is dismissed during the 5th ODI cricket match between New Zealand and India at the Bay Oval in Mount Manganui on November 15, 2026. (Photo by Michael Bradley / AFP)

India's Virat Kohli is dismissed during the 5th ODI cricket match between New Zealand and India at the Bay Oval in Mount Manganui on November 15, 2026. (Photo by Michael Bradley / AFP)

ന്യൂസീലന്‍ഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡറിന് വീണ്ടും ബാറ്റിങ് തകര്‍ച്ച. ടോസ് നേടിയ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്‍റ്നര്‍ ഇന്ത്യയെ ബാറ്റിങിനയയ്ക്കുകയായിരുന്നു. കിവീസ് ബോളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയതോടെ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് താളം കണ്ടെത്താനായില്ല. ഇഷാന്‍ കിഷനും അക്സര്‍ പട്ടേലുമാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. കോലിയും രോഹിതും നിരാശപ്പെടുത്തി. കിവീസിനായി മിച്ചല്‍ സാന്‍റ്നറും ജേക്കബ് ഡഫിയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ജേക്കബ് ഡഫിയെ ബൗണ്ടറി പറത്തി രോഹിത് ശര്‍മ മോഹിപ്പിച്ചുവെങ്കിലും 7 റണ്‍സെടുത്ത് പുറത്തായി. മാത്യു ഫിഷറിന്‍റെ ഓഫ് സ്റ്റംപ്  സ്​ലോ ഡെലിവറിയില്‍ മിഡ് വിക്കറ്റില്‍ ക്യാച്ച് നല്‍കി രോഹിത് മടങ്ങി. പിന്നാലെ എത്തിയ കോലി (5)ക്കും നിലയുറപ്പിക്കാനായില്ല. അക്സര്‍ പട്ടേലും ശ്രേയസും ചേര്‍ന്ന് ഇന്നിങ്സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 86ല്‍ എത്തിയപ്പോള്‍ ശ്രേയസ് വീണു. 

അര്‍ധസെഞ്ചറിയിലേക്ക് കുതിച്ച അക്സറിനെ (46) ബ്രേസ്​വെലും പുറത്താക്കി. ഇഷാന്‍ കിഷനും നമന്‍ ധീറുമാണ് പിന്നീട് സ്കോര്‍ ഉയര്‍ത്തിയത്. വാലറ്റത്ത് സിറാജും അര്‍ഷ്ദീപും പൊരുതിയതോടെ സ്കോര്‍ 200 കടന്നു. സ്കോര്‍ ഇന്ത്യ 42 ഓവറില്‍ 209ന് ഓള്‍ ഔട്ട്.

ബേ ഓവലിലെ കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യ 244 റണ്‍സിന്‍റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. നിലവില്‍ പരമ്പരയില്‍ 2–1ന് മുന്നിലാണ് ഇന്ത്യ. ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. എന്നാല്‍ ദുര്‍ബലമായ 210 എന്ന സ്കോര്‍ ന്യൂസീലന്‍ഡിന് വെല്ലുവിളിയാകാന്‍ സാധ്യതയില്ല.

ENGLISH SUMMARY:

India were bowled out for just 209 in 42 overs after another disappointing top-order collapse in the fifth and final ODI against New Zealand. Rohit Sharma and Virat Kohli failed to make an impact, scoring seven and five runs respectively, while Axar Patel (46) and Ishan Kishan offered some resistance. New Zealand bowlers Mitchell Santner and Jacob Duffy claimed three wickets each to keep India's batting lineup under pressure. With India leading the series 2-1, the team will now have to defend a modest target of 210 runs to secure the series victory.