cricket-ro-ko-team
  • ന്യൂസീലന്‍ഡിനെതിരെ നാലാം ഏകദിനത്തിലും പരാജപ്പെട്ട രോഹിത് ശര്‍മയ്ക്ക് അടുത്ത മത്സരം നിര്‍ണായകം

ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും പ്രകടനം വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്. ന്യൂസീലന്‍ഡിനെതിരെ നാലാം ഏകദിനത്തിലും പരാജപ്പെട്ട രോഹിത് ശര്‍മയ്ക്ക് അടുത്ത മത്സരം നിര്‍ണായകം.

ന്യൂസീലന്‍ഡ് പര്യടനത്തില്‍ ഒരു ഇന്നിങ്സിൽ ക്ലാസ് തെളിയിച്ച വിരാട് കോലി. തുടക്കത്തിൽത്തന്നെ വിക്കറ്റുകൾ നഷ്ടപ്പെടുത്തി രോഹിത് ശര്‍മ. 2027 ഏകദിന  ലോകകപ്പ് ലക്ഷ്യമിടുന്ന ഇന്ത്യയുടെ ബാറ്റിങ് നിരയിൽ ഈ രണ്ടു സീനിയർ താരങ്ങളുടെ ഫോം നിർണായകമാകുമ്പോൾ ന്യൂസീലൻഡ് പരമ്പയിലെ ഇതുവരെയുള്ള പ്രകടനമാണ് ചര്‍ച്ചാവിഷയം. അഞ്ചാംമത്സരം ഇരുവര്‍ക്കും പ്രധാനമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. 

ആദ്യ മത്സരത്തില്‍ 51 പന്തില്‍  74 റണ്‍സടിച്ച് കോലി ക്ലാസ് കൈമോശം വന്നിട്ടില്ലെന്ന് തെളിയിച്ചെങ്കിലും തുടര്‍ മത്സരങ്ങളില്‍ സ്ഥിരത നിലനിര്‍ത്തിയില്ല. രണ്ടാം മത്സരത്തില്‍ കോലി ഏഴ് റണ്‍സിന് മടങ്ങിയപ്പോള്‍ നാലാം ഏകദിനത്തില്‍ മാറ്റ് ഹെന്‍ട്രിക്ക് മുന്നില്‍ അടിതെറ്റുന്നതാണ് കണ്ടത്. കഴിഞ്ഞ മത്സരത്തിലെ ആദ്യ ഓവര്‍ ദുരന്തം ഇന്ത്യന്‍ ബാറ്റിങ് ഡിപ്പാര്‍ട്ട്മെന്റിനെ ഇരുത്തിച്ചിന്തിപ്പിക്കുന്നു. 

2027 ഏകദിന ലോകകപ്പിലേക്ക് ഇന്ത്യ തയ്യാറെടുക്കുമ്പോൾ രോഹിത്തിന്റെയും കോലിയുടെയും അനുഭവസമ്പത്ത് വലിയ ഘടകമാണ്. എന്നാൽ, അതുമാത്രം മതിയോ എന്ന ചോദ്യവും ഉയരുന്നു. മൗണ്ട് മാംഗനൂയില്‍ തന്നെ ഞായറാഴ്ച അഞ്ചാമത്സരത്തില്‍ രോ–കോ ഇതിന് ഉത്തരം നല്‍കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

ENGLISH SUMMARY:

The batting form of Indian cricket veterans Rohit Sharma and Virat Kohli has come under intense scrutiny during the ongoing ODI tour of New Zealand, making Sunday's fifth ODI at Mount Maunganui a crucial test for both senior batters. While Virat Kohli showcased his class with a 51-ball 74 in the series opener, he struggled for consistency afterward—dismissed for 7 in the second match and falling to Matt Henry in the fourth ODI—whereas Rohit Sharma has repeatedly lost his wicket early, including during a disastrous first-over collapse in the fourth game.