India's Gurnoor Brar bowls to New Zealand's Tim Seifert during an International One Day cricket match in Tauranga, New Zealand, Friday, Nov. 13, 2026. (Marty Melville/Photosport via AP)

India's Gurnoor Brar bowls to New Zealand's Tim Seifert during an International One Day cricket match in Tauranga, New Zealand, Friday, Nov. 13, 2026. (Marty Melville/Photosport via AP)

  • ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഗുര്‍നൂറിനെ അഞ്ചാം ഏകദിനത്തില്‍ ഉള്‍പ്പെടുത്തില്ല. താരം വെല്ലിങ്ടണില്‍ ടീമിനൊപ്പം ചേരും

ന്യൂസീലൻഡിനെതിരായ രണ്ട് മല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ പേസർ ഗുർനൂർ ബ്രാറിനെ ഉൾപ്പെടുത്തി. 19ന് വെല്ലിങ്ടണിലാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. കുൽദീപ് യാദവിനെ ടെസ്റ്റ് ടീമിൽനിന്ന് ഒഴിവാക്കി. ഇന്ത്യയിൽ നടക്കുന്ന ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായാണ് കുൽദീപിനെ ടീമിൽനിന്ന് വിട്ടയച്ചത്. അതിനിടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് വെല്ലിങ്ടണിലുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പം ചേർന്നിട്ടുമുണ്ട്.

ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഗുര്‍നൂറിനെ അഞ്ചാം ഏകദിനത്തില്‍ ഉള്‍പ്പെടുത്തില്ല. താരം വെല്ലിങ്ടണില്‍ ടീമിനൊപ്പം ചേരും. അവസാന ഏകദിനമായതിനാല്‍ ഗുര്‍നൂറിന് പകരക്കാരെ ഉള്‍പ്പെടുത്തില്ലെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി. 

ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ദേവ്ദത്ത് പടിക്കൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, അൻഷുൽ കാംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, സായ് സുദർശൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, ഗുർനൂർ ബ്രാർ.

അഞ്ചാം ഏകദിനത്തിനുള്ള ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, തിലക് വർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ, നമൻ ധീർ, അക്വിബ് നബി, ഋതുരാജ് ഗെയ്ക്‌വാദ്, അർഷ്ദീപ് സിങ്, കുമാർ കുശാഗ്ര, മുഹമ്മദ് സിറാജ്, യാഷ് ഠാക്കൂർ, കുൽദീപ് യാദവ്.

ENGLISH SUMMARY:

India have included fast bowler Gurnoor Brar in their squad for the two-match Test series against New Zealand, which begins on November 19 in Wellington. Spinner Kuldeep Yadav has been released from the Test squad to participate in domestic cricket competitions in India. Wicketkeeper-batter Rishabh Pant has also joined the Indian Test squad in Wellington ahead of the series. Brar will miss the fifth ODI as he travels to join the Test team, while the management has decided not to name a replacement for the final ODI.