• ബംഗ്ലദേശിനോട് ബിസിസിഐ അയയുന്നു, ഏഴ് ബംഗ്ലദേശ് താരങ്ങള്‍ ഐപിഎല്‍ ലേലത്തിനെത്തും. അനുമതി നല്‍കി ബിസിസിഐ

മുസ്തഫിസുര്‍ റഹ്മാന്‍ വിവാദത്തിന് മാസങ്ങള്‍ക്കു ശേഷം ബിസിസിഐ അയയുന്നതായി റിപ്പോര്‍ട്ട്. 2027ലെ ഐപിഎല്‍ ലേലത്തിന് പങ്കെടുക്കാന്‍ ഏഴ് ബംഗ്ലദേശ് താരങ്ങള്‍ക്ക് അനുമതി നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരം. ലേലത്തിനു മുന്നോടിയായി പതിവുനടപടികളുടെ ഭാഗമായി ബിസിസിഐ വിവിധ ക്രിക്കറ്റ് ബോര്‍ഡുകളുമായി ബന്ധപ്പെട്ടിരുന്നു. ഇതില്‍ ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിനേയും ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഏഴു താരങ്ങള്‍ ലേലത്തിനായി റജിസ്റ്റര്‍ ചെയ്തെന്നാണ് റിപ്പോര്‍ട്ട്. 

Also Read: വിക്കറ്റ് കീപ്പര്‍ ബാറ്റ്സമാന്‍ യുഎഇ ദേശീയ ടീമിലേക്ക്; കൂളിങ് പിരിയഡ് തീരാന്‍ കാത്തിരിപ്പ്

ബംഗ്ലദേശില്‍ കഴിഞ്ഞ ഡിസംബറില്‍ ഹിന്ദുക്കള്‍ക്കെതിരായുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തത്തിലാണ് മുസ്തഫിസുറിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയിരുന്നത്. പത്തുമാസങ്ങള്‍ക്കിപ്പുറമാണ് നിലപാടില്‍ ബിസിസിഐ അയവ് വരുത്തുന്നത്. ബിസിസിഐയുടെ നിര്‍ദേശപ്രകാരം ഫ്രാഞ്ചൈസി അന്നെടുത്ത തീരുമാനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. മുസ്തഫിസുറിനെ ഒഴിവാക്കി മറ്റൊരു താരത്തെ ടീമിലെടുക്കാനും നിര്‍ദേശം നല്‍കിയിരുന്നു.  

ഈ സംഭവത്തിനു പിന്നാലെ ഈ വര്‍ഷത്തെ ടി20 ലോകകപ്പിനായി ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കാനും ബംഗ്ലദേശ് തയാറായിരുന്നില്ല. സുരക്ഷാ ആശങ്കകളുള്ളതിനാല്‍ ടൂര്‍ണമെന്റ് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഐസിസി തള്ളിയതോടെ ബംഗ്ലദേശ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് ആ അവസരം സ്കോട്‌ലന്‍ഡിനു ലഭിക്കുകയായിരുന്നു. 

ഡിസംബര്‍ 16നാണ് ഐപിഎല്‍ മിനിലേലം നടക്കുക. ഇതിനായി മുസ്തഫിസുര്‍, നഹിദ് റാണ, റിഷാദ് ഹുസൈന്‍, തൗഹിദ് ഹൃദോയി, ഷരിഫുള്‍ ഇസ്‌ലാം, ടസ്കിന്‍ അഹമദ് എന്നിവര്‍ റജിസ്റ്റര്‍ ചെയ്തതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മിനിലേലത്തില്‍ 9.20 കോടി റെക്കോര്‍ഡ് വിലയ്ക്കാണ് കൊല്‍ക്കത്ത മുസ്തഫിസുറിനെ സ്വന്തമാക്കിയിരുന്നത്.  ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന താരമായും അതോടെ മുസ്തഫിസുര്‍ മാറി. 

BCCI Relents Amidst Mustafizur Controversy; Seven Bangladeshi Players Permitted to Participate in IPL Auction:

Reports suggest that the BCCI is softening its stance, months after the controversy surrounding Mustafizur Rahman. Information has emerged that seven Bangladeshi players have been granted permission to participate in the IPL auction.