സ്വദേശത്തേക്ക് മടങ്ങാന്‍ ഒരുങ്ങുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തിരിച്ചെത്തിയാല്‍ വധശിക്ഷ നേരിടുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍. ഇന്ത്യയില്‍ നിന്ന് മടങ്ങിയാല്‍ ഷെയ്ഖ് ഹസീനയെ വധശിക്ഷയ്ക്ക് വിധേയയാക്കുമെന്ന് ട്രൈബ്യൂണല്‍ ചീഫ് എം.ഡി അമിനുൾ ഇസ്ലാം പറഞ്ഞു.
നിലവില്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ് ഷെയ്ഖ് ഹസീന. 2024ല്‍ നടന്ന ബംഗ്ലാദേശിലെ പ്രക്ഷോഭത്തെ തുടര്‍ന്ന് സ്ഥാനം നഷ്ടപ്പെട്ട ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പാലായനം ചെയ്യുകയായിരുന്നു. ഈ വര്‍ഷം ഡിസംബറോടെ താന്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകുമെന്ന് ഹസീന പറഞ്ഞിരുന്നു. ബംഗ്ലാദേശിലേക്ക് മടങ്ങിയാല്‍ തന്നെ കൊല്ലുകയോ പീഡിപ്പിക്കുയോ ചെയ്യുമെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും എന്നാലും താന്‍ പോകാന്‍ തീരുമാനം എടുത്ത് കഴിഞ്ഞെന്നും അവര്‍ പറഞ്ഞു.
പ്രക്ഷോഭങ്ങൾ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ 2025 നവംബറിൽ ആണ് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്. ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് നിലവിലെ ബംഗ്ലാദേശ് സർക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യയിൽ അഭയം നൽകിയിരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ നയതന്ത്ര ഭിന്നതകൾ നിലനിൽക്കുന്നുണ്ട്.