തന്‍റെ രാജ്യത്തേക്ക് മടങ്ങാന്‍ തയ്യാറാണെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശിലേക്ക് പോയാല്‍ തന്നെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യുമെന്നും എന്നാലും താന്‍ മടങ്ങുകയാണെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കി. നിലവില്‍  അവര്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്.

'എനിക്കറിയാം ഞാന്‍ നാട്ടിലേക്ക് മടങ്ങുന്ന ആ നിമിഷം അവരെന്നെ കൊല്ലുയോ അറസ്റ്റ് ചെയ്ത് ഉപദ്രവിക്കുകയോ ചെയ്യും. എന്നാലും ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. വരാനിരിക്കുന്നതിനെ കുറിച്ച്  എനിക്ക് ബോധ്യമുണ്ട്. സ്വന്തം രാജ്യത്തേക്ക് മടങ്ങിപോകേണ്ടത് എന്‍റെ ഉത്തരവാദിത്തമാണ്'- ഷെയ്ഖ് ഹസീന പറഞ്ഞു.

ഡിസംബറോടെ താന്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിപോകുമെന്ന് നേരത്തെ ഷെയ്ഖ് ഹസീന പറഞ്ഞിരുന്നു. രാഷ്ട്രീയപരമായ തിരിച്ചടികളോ സ്വന്തം സുരക്ഷാ പ്രശ്നങ്ങളോ തടസമല്ലെന്നും ജനങ്ങൾക്കൊപ്പം നിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

ബംഗ്ലാദേശിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയായിരുന്നു ഷെയ്ഖ് ഹസീന.  എന്നാല്‍ 2024 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നടന്ന ശക്തമായ വിദ്യാർഥി പ്രക്ഷോഭങ്ങളെത്തുടർന്ന് 2024 ഓഗസ്റ്റ് അഞ്ചിന് അവർ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. 

പ്രക്ഷോഭങ്ങൾ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ 2025 നവംബറിൽ ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് നിലവിലെ ബംഗ്ലാദേശ് സർക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യയിൽ അഭയം നൽകിയിരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ നയതന്ത്ര ഭിന്നതകൾ നിലനിൽക്കുന്നുണ്ട്.

ENGLISH SUMMARY:

Former Bangladesh Prime Minister Sheikh Hasina has expressed her readiness to return to her home country despite acknowledging severe risks to her life and safety. Currently residing in India under asylum, Hasina stated, "I know the moment I return, they will kill or arrest and torture me. But I have made my decision... It is my responsibility to return to my own country." Previously announcing her intention to return by December, she emphasized that political setbacks or security concerns will not deter her from standing with her citizens. Hasina fled Bangladesh on August 5, 2024, following massive student-led protests, after serving as the country's longest-serving Prime Minister. In November 2025, Bangladesh’s International Crimes Tribunal sentenced her to death in absentia over the suppression of protests, while diplomatic tensions persist between India and the current Bangladeshi government regarding extradition demands.